നടി അപർണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശി റിനിൽരാജ് പി കെ ആണ് വരൻ. വാലന്റൈൻസ് ദിനത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

 

 
 
 
View this post on Instagram

A post shared by Aparna Vinod (@aparna_vinod)

ഞാൻ നിന്നോടുകൂടെയുണ്ട് എന്ന പ്രിയനന്ദനൻ ചിത്രത്തിലൂടെയായിരുന്നു അപർണയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിൽ സിദ്ധാർഥ് ഭരതനും വിനയ് ഫോർട്ടിനുമൊപ്പം പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് ആസിഫ് അലി നായകനായ കോഹിനൂറിൽ നായികയായും എത്തി.

 
 
 
View this post on Instagram

A post shared by Aparna Vinod (@aparna_vinod)

 

വിജയ് ചിത്രം ഭൈരവയിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഭരത് നായകനായി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ തമിഴ് ചിത്രം നടുവനിലാണ് അപർണ ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

 
 
 
View this post on Instagram

A post shared by Aparna Vinod (@aparna_vinod)

 

കോളെജ് പഠനകാലത്ത് യൂണിവേഴ്‌സിറ്റിതല നാടക മത്സരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അപർണ വിനോദ്. പ്രസിഡൻസി കോളെജിലാണ് സൈക്കോളജിയിൽ എംഎസ്‌സി പൂർത്തിയാക്കിയത്.