കൊച്ചി: അന്തരിച്ച അറ്റ്‌ലസ് രാമചന്ദ്രനെ അവഹേളിച്ച് പോസ്റ്റിട്ട അഡ്വ. എ.ജയശങ്കറിന്റെ ഔചിത്യബോധത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ വിമർശനം.
പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലിയെന്നാണ് ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചത്

ജയശങ്കറിന്റെ വിവാദ പരാമർശം ഇങ്ങനെ:

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം..ഒരു കാലത്ത് ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. ഇന്ത്യാവിഷൻ ചാനലിന്റെ ഡയറക്ടർ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകർന്നു, ജയിൽ വാസം അനുഭവിച്ചു. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.'

ജയശങ്കറിന്റെ പോസ്റ്റിന് താഴെ ബഷീർ വള്ളിക്കുന്ന് ഇങ്ങനെ കുറിച്ചു:

മിസ്റ്റർ ജയശങ്കർ,

അറ്റ്ലസ് രാമചന്ദ്രനല്ല പ്രഹസനവും ദുരന്തവും..
ഒരാൾ മരിച്ച് കിടക്കുമ്പോൾ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള സമൂഹത്തിലെ പ്രഹസനവും ദുരന്തവും..

മറ്റൊരാളുടെ പ്രതികരണം:

എന്തു പ്രഹസനമാണ് വക്കീലേ ഇത്. നന്മയുള്ള മനുഷ്യൻ സത്യസന്ധമായി ബിസിനസ് നടത്തി. വിറ്റാണെങ്കിലും കടം തീർക്കാനുള്ള ആസ്തി അദ്ദേഹത്തിനുണ്ടായിരുന്നു... പക്ഷെ ബാങ്കുകളുടെ പിടിവാശി മൂലം ജയിലിലായി.... കൂടെ നിന്നവരാൽ വഞ്ചിക്കപ്പെട്ട് സ്ഥാപനങ്ങൾ പൂട്ടിപ്പോയി. എങ്കിലും അവസാന നിമിഷത്തിൽ പോലും കൈവിട്ടു പോയതൊക്കെ തിരികെപ്പിടിക്കാമെന്നുള്ള ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.. അതിനായി പരിശ്രമിക്കുകയായിരുന്നു. വന്ദിച്ചില്ലേലും ദയവായി നിന്ദിക്കരുത്....
ആദരാഞ്ജലികൾ........

അതേസമയം, അറ്റ്ലസ് രാമചന്ദ്രന്റെ അന്ത്യകർമ്മങ്ങൾ ഇന്ന് വൈകുന്നേരം നാലിന് ദുബായി ജബൽഅലി ശ്മശാനത്തിൽ നടക്കും.