തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ തന്നെ വിമർശിച്ച് കമന്റ് ചെയ്തയാൾക്ക് ചുട്ടമറുപടിയുമായി നടി അഹാന കൃഷ്ണ. ഇൻസ്റ്റാഗ്രാമിൽ സുഹൃത്തിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തതിന് താഴെയായിരുന്നു വിമർശകന്റെ കമന്റ്. 'വലുതായപ്പോൾ തുണി ഇഷ്ടമല്ലാതായി...' എന്ന വിമർശകന്റെ കമന്റിന് പിന്നാലെ ഉടനെത്തി അഹാനയുടെ മറുപടിയും 'അല്ല, നാട്ടുകാർ എന്തു പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോൾ'.

ചിത്രത്തിന് ലഭിച്ച കമന്റും അതിന് അഹാന നൽകിയ മറുപടിയും നടി തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. താരത്തിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തന്റെ ഗോവ യാത്രക്കിടെ എടുത്ത ചിത്രങ്ങൾ കഴിഞ്ഞ ദിവസം നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. പിന്നാലെ തന്റെ കളിക്കൂട്ടുകാരിയെക്കുറിച്ചും യാത്രയെക്കുറിച്ചുമൊക്കെ കുറിപ്പും എഴുതുകയുണ്ടായി.

ഇതോടൊപ്പം നിരവധി ചിത്രങ്ങളും അഹാന പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെയാണ് അഹാനയെ വിമർശിച്ച് കമന്റുമായി ഒരാൾ എത്തിയത്. ഫ്രീതിങ്കർ എന്ന ഒരു ഫേക്ക് അക്കൗണ്ടിൽ നിന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതുപോലെയുള്ള ഫ്രീതിങ്കർമാരെ തനിക്ക് ഇഷ്ടമാണെന്നും അഹാന പരിഹാസിച്ചു. നാൻസി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്.

 
 
 
View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)