പാലക്കാട്: നബി ദിനാഘോഷവുമായി ബന്ധപ്പെട്ട ഒട്ടേറെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ ശ്രദ്ധേയമായ വീഡിയോകളിൽ ഒന്നായിരുന്നു നബി ദിന റാലിയിൽ രമ്യ ഹരിദാസ് എം പി ഗാനം ആലപിക്കുന്നത്. ആലത്തൂരിലെ നബിദിനറാലിയിൽ പങ്കെടുത്തുകൊണ്ടാണ് രമ്യാ ഹരിദാസ് എംപി പാട്ടു പാടിയത്.

രമ്യാ ഹരിദാസ് തന്നെയാണ് വിഡിയോ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. ഇതിനു പിന്നാലെ യുഡിഎഫ് പേജിലും ഇതു ഷെയർ ചെയ്തു. ആയിരക്കണക്കിന് പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തും ഷെയർ ചെയ്തും രംഗത്ത് വന്നിരിക്കുന്നത്.

അതിമനോഹരമായാണ് എം പി ഗാനം ആലപിക്കുന്നത്. വിദ്യാർത്ഥികളും ചുറ്റും ആളുകളുമൊക്കെ നിറഞ്ഞ സ്ഥലത്തായിരുന്നു എം പിയുടെ ഗാനാലാപനം.

തെരഞ്ഞെടുപ്പു കാലത്ത് രമ്യ ഹരിദാസിന്റെ പാട്ടുകൾ ഹിറ്റ് ആയിരുന്നു. പ്രചരണ കാലത്തും ശേഷവുമെല്ലാം രമ്യയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നബിദിനപ്പാട്ട്.

രമ്യയുടെ പാട്ടിനെ അഭിനന്ദിക്കുന്നതിനൊപ്പം മതസൗഹാർദ്ദത്തെക്കുറിച്ചും ചിലർ കമന്റിടുന്നുണ്ട്. പെങ്ങളൂട്ടി എന്ന് വിളിക്കുന്നത് ഇതൊക്കെ കൊണ്ടാണെന്ന് കുറിക്കുന്നവരും കുറവല്ല.

നമ്മുടെ എം പി അതിമനോഹരമായി പാടിയെന്നാണ് പലരും കമന്റ് ചെയ്യന്നത്. ഇങ്ങനെയുള്ള അനുഭവങ്ങൾ വല്ലാത്തൊരു അനുഭൂതി അഭിനന്ദനങ്ങൾ അറിയിക്കുന്നു മതസൗഹാർദ്ദം നിലനിൽക്കട്ടെ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ആ മണ്ഡലത്തിൽ നിന്ന് കിട്ടിയ നല്ലൊരു എംപി രമ്യ ഹരിദാസ് . എല്ലാവർക്കും നബിദിനാശംസകൾ എന്ന് മറ്റൊരാളും കമന്റ് ചെയ്തു.

ചില കമന്റുകൾ ഇങ്ങനെയാണ്, നമ്മുടെ നാട് എന്നും ഇങ്ങിനെ ആയിരിക്കണം ജാതിയും മതവും പറയാത്ത ഒരു നാട്... പിന്നെ എന്തിനാ വേറൊരു സ്വർഗം, ഒരുപാട് സന്തോഷം നബിദിന ആഘോഷത്തിൽ കേരളത്തിന്റെ പെങ്ങളുടി കേരള നാട്ടിന്റെ അഭിമാനം. ഇതാണ് നമ്മുടെ കേരളം എന്തോരു മനോഹരമാണ് ഇ വർഷത്തെ ഏറ്റവും നല്ല നബിദിനം ആഘോഷം ഇ മഹല്ല് കൊണ്ടുപോയി .