- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണത്തിന് മുൻപ് ലിവിങ് ടുഗതർ ആയിരുന്നോ!; വിവാഹിതരാകാൻ തീരുമാനിച്ച ശേഷമാണ് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതെന്ന് ആലിയ ഭട്ട്; സമ്മർദ്ദങ്ങളില്ലാതെ ഒരുപാട് ഓർമകൾ സൃഷ്ടിക്കാനാകുന്നുവെന്നും ബോളിവുഡ് താരം
മുംബൈ: ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറുമായുള്ള വിവാഹവും വളരെ പെട്ടെന്ന് തന്നെയുള്ള ഗർഭധാരണ പ്രഖ്യാപനവും ഒക്കെ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ കല്യാണത്തിന് മുൻപ് ലിവിങ് ടുഗതർ ആയിരുന്നോ എന്ന ചോദ്യത്തിന് മറുപടിയുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് ആലിയ ഭട്ട്.
ഒരു പുതിയ അഭിമുഖത്തിൽ, ആലിയ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ആളുകൾ ലിവ്-ഇൻ ബന്ധത്തിൾ ഏർപ്പെടുന്നതിനെ പിന്തുണയ്ക്കുന്നോ എന്ന ചോദ്യത്തിന് മറുപടിയായാണ് നടിയുടെ പ്രതികരണം.
ഒരു പുതിയ അഭിമുഖത്തിൽ ആലിയ ലിവിങ് ടുഗദറിനെ 'മികച്ചത്' എന്നാണ് വിശേഷിപ്പിച്ചത്. ഈ ബന്ധത്തിൽ ആളുകൾക്ക് സുഖമായിരിക്കാനും ധാരാളം ഓർമ്മകൾ സൃഷ്ടിക്കാനും കഴിയുമെന്നും ആലിയ കൂട്ടിച്ചേർത്തു. താനും നടൻ രൺബീർ കപൂറും 'യഥാർത്ഥത്തിൽ വിവാഹിതരാകാൻ പോവുകയായിരുന്നു' അതിനാൽ അവർ എടുത്തിരുന്ന തീരുമാനത്തെക്കുറിച്ചും ആലിയ വിശദീകരിച്ചു
ലിവിങ് ടുഗതർ ഏറ്റവും മനോഹരമായ അനുഭവമാണെന്നും അതിലൂടെ സമ്മർദ്ദങ്ങളൊന്നുമില്ലാതെ ഒരുപാട് ഓർമകൾ സൃഷ്ടിക്കാൻ കഴിയുമെന്നും ബോളിവുഡ് താരം പറയുന്നു. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് താരം ലിവിങ് ടുഗതറിനെ കുറിച്ച് സംസാരിച്ചത്.
'നിങ്ങൾക്ക് അതിന് കഴിയുമെങ്കിൽ, എന്തുകൊണ്ട് പാടില്ല? അതു വളരെ മികച്ച തീരുമാനമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് പരസ്പരം മനസിലാക്കാൻ സമയം ലഭിക്കുന്നു. കൂടുതൽ കംഫർട്ടബ്ൾ ആകുന്നു. കല്ല്യാണം കഴിക്കേണ്ടിവരും എന്ന ചിന്തയുടെ സമ്മർദ്ദങ്ങളില്ലാതെ ഒരുപാട് മനോഹരമായ ഓർമകൾ സമ്മാനിക്കുന്നു.' ആലിയ ഭട്ട് അഭിമുഖത്തിൽ പറയുന്നു.
രൺബീർ കപൂറുമായുള്ള ലിവിങ് ടുഗതറിനെ കുറിച്ചും ആലിയ മനസുതുറന്നു. 'ഞങ്ങൾ യഥാർഥത്തിൽ വിവാഹിതരാകാൻ തീരുമാനിച്ച ശേഷമാണ് ഒരുമിച്ചു ജീവിക്കാൻ തുടങ്ങുന്നത്. എന്നാൽ കോവിഡ് രൂക്ഷമായതോടെ വിവാഹം എന്നതെല്ലാം വിദൂരമായ കാര്യമായി. എന്നാലും ഞങ്ങളുടെ പ്ലാനുകൾ മാറ്റിയില്ല. ഒരുമിച്ചു ജീവിതം തുടർന്നു. അതിനുശേഷം സംഭവിക്കുന്നത് ഞങ്ങൾ പരിഹരിക്കും എന്ന തരത്തിലായിരുന്നു കാര്യങ്ങൾ'-ആലിയ ഭട്ട് പറയുന്നു.
നിയമപരമായി തന്റെ പേര് ആലിയ ഭട്ട് കപൂർ എന്നാക്കി മാറ്റുമെന്നും താരം വ്യക്തമാക്കി. 'ഞാൻ നിയമപരമായി പേര് മാറ്റും. ഞങ്ങൾക്ക് ഇപ്പോൾ ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു. ഇനി ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ കപൂർമാർക്കിടയിൽ ഭട്ട് ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഒഴിവാക്കപ്പെട്ടതായി തോന്നാൻ ആഗ്രഹിക്കുന്നില്ല'- ആലിയ പറയുന്നു. എന്നാൽ സ്‌ക്രീനിൽ തന്റെ പേര് ആലിയ ഭട്ട് എന്നു തന്നെ ആയിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. രൺബീർ കപൂർ തന്റെ പാസ്പോർട്ടിൽ വൈവാഹിക നില 'വിവാഹിതൻ' എന്ന് മാറ്റിയിട്ടുണ്ട്. വിവാഹശേഷമുണ്ടായ നിരന്തരമായ യാത്രകളും ജോലിയും കാരണം അതിനുള്ള സമയം തനിക്ക് ലഭിച്ചില്ലെന്നും ആലിയ വെളിപ്പെടുത്തി.
ഈ വർഷം ഏപ്രിൽ 14-നാണ് ആലിയയും രൺബീറും വിവാഹിതരായത്. ജൂണിൽ താൻ ഗർഭിണിയാണെന്ന സന്തോഷവാർത്തയും ആലിയ ആരാധകരുമായി പങ്കുവെച്ചു. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്ര എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ സിനിമയുടെ സെറ്റിൽവച്ചായിരുന്നു ഇരുവരുടേയും പ്രണയം തുടങ്ങുന്നത്.
ന്യൂസ് ഡെസ്ക്