- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ..; അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന് ; പുതിയ ചിത്രമായ ഗോൾഡിന്റെ മീം പോസ്റ്ററിന് താഴെ ട്രോളാനെത്തിയ യുവാവിന് ഉടനടി മറുപടിയുമായി അൽഫോൻസ് പുത്രൻ
കൊച്ചി: പുതുതലമുറ സംവിധായകരിൽ അവതരണത്തിലെ വ്യത്യസ്തത കൊണ്ട് സിനിമാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് അൽപൺസ് പുത്രൻ.സാമൂഹിക മാധ്യങ്ങളിളിലും തന്റെ ഇടപെടൽ കൊണ്ട് സജീവമാണ് അദ്ദേഹം.സോഷ്യൽ മീഡിയയിൽ പല വിഷയങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കുകയും ആരാധകരിടുന്ന കമന്റുകൾക്ക് കൃത്യമായ പ്രതികരണവും നൽകുന്നതാണ് പുത്രന്റെ രീതി.അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു ചോദ്യത്തിന് അൽഫോൻസ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
അൽഫോൻസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഗോൾഡിന്റെ തമിഴ് മീം പോസ്റ്ററിന് താഴെ വന്ന കമന്റുകളിലൊന്നിനാണ് സംവിധായകൻ ഉടനടി പ്രതികരണം നൽകിയത്.പോസ്റ്റർ വന്നതിന് പിന്നാലെ ആരാണ് ഈ അൽഫോൻസ് പുത്രൻ എന്നായിരുന്നു ഒരാൾക്ക് അറിയേണ്ടത്.തമിഴിലായിരുന്നു ചോദ്യം. ''എന്റെ പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്'', എന്നായിരുന്നു ചോദ്യത്തിനുള്ള അൽഫോൻസ് പുത്രന്റെ മാസ്സ് മറുപടി.
പുത്രൻ നൽകിയ മറുപടി വൈറലായതോടെ സംശയം ചോദിച്ചയാൾക്ക് ആ പോസ്റ്റിന് താഴെ തന്നെയെത്തി ക്ഷമ പറയെണ്ടിയും വന്നു. 'പ്രേമം' സിനിമയുടെ സംവിധായകനാണ് താങ്കളെന്ന് അറിയാതെയാണ് ഇങ്ങനെ പറഞ്ഞതെന്നും തന്നോട് ക്ഷമിക്കണമെന്നുമായിരുന്നു ഇയാൾ മറുപടിയായി കുറിച്ചത്.യുവാവിന്റെ ചോദ്യവും സംവിധായകന്റെ ഉത്തരവും നിമിഷനേരംകൊണ്ടുതന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.പുതിയ ചിത്രമായ ഗോൾഡിനെക്കുറിച്ചുള്ള അൽഫോൻസിന്റെ കോൺഫിഡൻസ് ആണ് മറുപടിയിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു ആരാധകരിൽ പലരുടേയും മറുപടി.
പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളാകുന്ന ഗോൾഡ് ഡിസംബർ ഒന്നിനാണ് തീയേറ്ററുകളിലെത്തുന്നത്.ഓണത്തിന് േെത്തണ്ടിയിരുന്ന ചിത്രം സാങ്കേതികകാരണങ്ങളാൽ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.ലാലു അലക്സ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജഗദീഷ്, അജ്മൽ അമീർ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.