- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രാന്തം മൂത്ത് ആലുവയിലെ ഹോട്ടലിൽ നിന്നും ഷവർമയും മയോണൈസും കഴിച്ചു; ആശുപത്രിയിൽ ചെലവായത് 70,000 രൂപ; ഭക്ഷണം വാങ്ങിത്തന്ന ഷറഫുദ്ദീനോട് തോന്നിയത് കടുത്ത ദേഷ്യം; ഹോട്ടലുകളിലെ മോശം ഭക്ഷണത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് അൽഫോൻസ് പുത്രൻ
കൊച്ചി:സമകാലിക സംഭവങ്ങളിലടക്കം തന്റേതായ നിലപാടുകളും എതിർപ്പുകളുമടക്കം തുറന്നു പറയുന്ന വ്യക്തിയാണ് സനിനമാ സംവിധായകൻ അൽഫോൻസ് പുത്രൻ.അത്തരത്തിലൊരു അനുഭവ കുറിപ്പുമായാണ് സംവിധായകൻ ഇപ്പോൾ തന്റെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്.കോട്ടയത്ത് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അൽഫോൻസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വർഷങ്ങൾക്ക് മുമ്പ് ആലുവയിലെ ഒരു ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ആശുപത്രിവാസത്തേക്കുറിച്ചാണ് അൽഫോൻസിന്റെ കുറിപ്പ്.അന്ന് നടൻ ഷറഫുദ്ദീന്റെ ട്രീറ്റായിരുന്നുവെന്നും ഷവർമയും മയോണൈസും കഴിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായെന്നും പോസ്റ്റിൽ അൽഫോൻസ് പറയുന്നു.
അന്ന് ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോട് കടുത്ത ദേഷ്യം തോന്നിയെന്നും ചികിത്സയ്ക്കായി 70,000 രൂപയാണ് ചെലവായതെന്നും അൽഫോൻസ് തന്റെ കുറിപ്പിലെഴുതി.കൂടാതെ ഇത്തരത്തിൽ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ വീഡിയോ ചെയ്യുന്നതിനായി നിരൂപകരേയും ട്രോളർമാരേയും പുത്രൻ തന്റെ പോസ്റ്റിലൂടെ ഉപദേശിക്കുന്നുമുണ്ട്.
അൽഫോൻസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...
സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്നങ്ങളിൽ നിങ്ങൾ വിഡിയോ ചെയ്യൂ. പതിനഞ്ച് വർഷം മുമ്പ് ആലുവയിലെ ഒരു കടയിൽ നിന്നും ഞാനൊരു ഷവർമ കഴിക്കുകയുണ്ടായി.
അന്ന് ഷറഫുദ്ദീന്റെ ട്രീറ്റ് ആയിരുന്നു. വലിയ ആക്രാന്തത്തോടെ ഷവർമയും മയോണൈസും വലിച്ചുകയറ്റി. അടുത്ത ദിവസം കടുത്ത വയറുവേദന മൂലം ലേക്ഷോർ ആശുപത്രിയിൽ ചികിത്സ തേടുകയുണ്ടായി.
അന്ന് എന്റെ ചികിത്സക്കായി 70000 രൂപയാണ് മാതാപിതാക്കൾ ചെലവാക്കിയത്. ആശുപത്രിയിലെ എംസിയു വിഭാഗത്തിലാണ് ഞാൻ കിടന്നത്. ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമുണ്ടായി.
എന്നാൽ അണുബാധിതമായ പഴയ ഭക്ഷണമായിരുന്നു എന്റെ അവസ്ഥയ്ക്കു കാരണം. ആരാണ് ഇവിടെ യഥാർഥ കുറ്റവാളി. കണ്ണുതുറന്ന് സത്യമെന്തെന്ന് നോക്കുക. ജീവിതം അമൂല്യമാണ്. അൽഫോൻസ് എഴുതി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ ഉള്ളവർ ഇതിനു ശക്തമായ നടപടി എടുക്കണമെന്ന് പോസ്റ്റിന് വന്ന ഒരു പ്രതികരണത്തിന് മറുപടിയായി അൽഫോൻസ് പുത്രൻ എഴുതി. ''ഫുഡ് സേഫ്റ്റി'' എന്ന പുതിയൊരു മിനിസ്ട്രി തന്നെ വരണം.
അതിനു കേരളത്തിൽ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇൻസ്പെക്ഷൻ ടീം സ്റ്റാർട്ട് ചെയ്തു പ്രവർത്തിക്കണം. എല്ലാരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി. ഭക്ഷണം കഴിക്കാൻ പണം വേണം.
പണം ഉണ്ടാക്കാൻ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിർബന്ധം ആണ്. അതിനൊക്കെ എല്ലാ അപ്പന്മാരും അമ്മമാരും നല്ല പണിയെടുത്തിട്ടാണ് ഭക്ഷണം വാങ്ങാൻ പണം ചെലവാക്കുന്നത്. അതുകൊണ്ട് ഇതിന്റെ കാര്യം ഒരു തീരുമാനം എടുക്കണം.
അന്ന് എന്റെ അപ്പനും അമ്മയും ബന്ധുക്കളോടും കൂട്ടുകാരോടും പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളതുകൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്റെ ജീവൻ അവിടത്തെ നല്ല ഡോക്ടർമാർക്ക് രക്ഷിക്കാൻ പറ്റിയത്.
ഇന്ന് ആണെങ്കിൽ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ ഏഴ് ലക്ഷം രൂപ ഒരു വിസ്മയം പോലെ വന്നതാണ്. അത് പോലെ എല്ലാവർക്കും എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ലെന്നും അൽഫോൻസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ