- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദൈവത്തോടല്ല ഞാൻ പ്രാർത്ഥിക്കുന്നത് ഗവർണറോട്'; നരബലി, ഷാരോൺ കേസിൽ അഭ്യർത്ഥനയുമായി അൽഫോൻസ് പുത്രൻ; അന്ധവിശ്വാസ കൊലപാതകളിലെ കുറ്റക്കാർക്കെതിരെ കർശനമായ നടപടിവേണമെന്നും കുറിപ്പ്
കൊച്ചി: നരബലി കേസിലും ഷാരോണിന്റെ കൊലപാതകത്തിലും ഗവർണർ ഇടപെടണമെന്ന ആവശ്യവുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. രണ്ടു അന്ധവിശ്വാസ കൊലപാതകളിലെ കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്. ആർട്ടിക്കിൾ 161 ഗവർണർക്ക് ഇതിനുള്ള അധികാരമുണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഷാരോണിനെ പെൺസുഹൃത്ത് ഗ്രീഷ്മ വിഷം നൽകി കൊന്നത് അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.
അൽഫോൻസ് പുത്രന്റെ കുറിപ്പ് വായിക്കാം
ബഹുമാനപ്പെട്ട കേരള ഗവർണർ. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസ കൊലപാതക കേസുകളിൽ കർശനമായ നടപടി സ്വീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ന് സ്ഥിരീകരിച്ച ഷാരോൺ വധകേസിലും നരബലി കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു. ആർട്ടിക്കിൾ 161ൽ പറയുന്നത് ഗവർണറുടെ അധികാരത്തെക്കുറിച്ചാണ്.
ഒരു സംസ്ഥാനത്തിന്റെ ഗവർണർക്ക് മാപ്പ് നൽകാനോ, ശിക്ഷയിൽ ഇളവ് നൽകാനോ അല്ലെങ്കിൽ സസ്പെൻഡ് ചെയ്യാനോ ഒഴിവാക്കാനോ ഇളവ് നൽകാനോ അധികാരമുണ്ട്. സാധാരണയായി എന്തെങ്കിലും ഒക്കെ നടന്നുകാണാൻ ആളുകൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവർണർ, ഇവിടെ ഞാൻ പരേതരായ ആത്മാക്കൾക്കും അവരുടെ ബന്ധുക്കൾക്കും വേണ്ടി അങ്ങയോട് പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയുമാണ്.
മറുനാടന് മലയാളി ബ്യൂറോ