ണപ്പുടവയിൽ അതിസുന്ദരിയായി ഗായിക അമൃത സുരേഷ്. ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറിനൊപ്പമുള്ള ആദ്യ ഓണത്തിന്റെ ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.

ഓണവേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രമാണ് ഇരുവരും പങ്കുവച്ചത്. 'എന്റെ മഴ' എന്നാണ് അമൃതയെ ചേർത്തു നിർത്തി ചുംബിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഗോപി സുന്ദർ കുറിച്ചത്.

 
 
 
View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)

സെറ്റു സാരി ഉടുത്ത ചിത്രം പങ്കുവച്ച് ഭർത്താവ് ഗോപി സുന്ദർ പകർത്തിയ ചിത്രമാണിതെന്ന് അമൃതയും കുറിച്ചു. ഇരുവരും ഒരുമിച്ചുള്ള പ്രണയാർദ്ര ചിത്രം ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ഇരുവരും ഒന്നിച്ചതിനു ശേഷമുള്ള ആദ്യത്തെ ഓണമാണിത്. നിരവധി പേരാണു ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.