- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെ വിചിത്രമായ കാരണങ്ങളാലാണ് നമ്മൾ 'ഇൻക്രെഡിബിൾ ഇന്ത്യ' യാകുന്നത്; ആലപ്പുഴയിലെ പപ്പടതല്ല് വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര; ഇതിനെ എന്ത് പേരിട്ട് വിളിക്കണമെന്നും ട്വീറ്റ്
ന്യൂഡൽഹി: ആലപ്പുഴയിൽ വിവാഹ സദ്യക്കിടെയുണ്ടായ 'പപ്പട തല്ല്' വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. പപ്പടത്തിന് വേണ്ടിയുള്ള ഈ തല്ലിനെ എന്ത് പേരിട്ട് വിളിക്കാമെന്ന് ആനന്ദ് മഹീന്ദ്ര ചോദിച്ചു. പപ്പപ്ലോഷൻ, പപ്പ ധമാക്ക തുടങ്ങിയ ചില വാക്കുകളും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിട്ടുണ്ട്. ഇതുപോലുള്ള ചില വിചിത്രമായ കാരണങ്ങളാൽ നമ്മൾ 'ഇൻക്രെഡിബിൾ ഇന്ത്യ' തന്നെയാണെന്നും അദ്ദേഹം പറയുന്നു.
ആലപ്പുഴയിലെ മുട്ടത്തായിരുന്നു വിവാഹ സദ്യക്കിടെ രണ്ടാമതും പപ്പടം ചോദിച്ചത് വലിയ തല്ലിൽ കലാശിച്ചത്. മുട്ടത്തെ തർക്കത്തിൽ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. വരന്റെ സുഹൃത്തുക്കളിൽ ചിലർ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് തർക്കമുണ്ടാവുകയും കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നത്.
Inviting suggestions for coining a new word that means "to fight over pappadams" ‘A Pappatamasha?' ‘Pappaplosion?' "Pappadhamaka?' (Sometimes we are indeed Incredible India for the most bizarre reasons) https://t.co/busCQCYFvk
- anand mahindra (@anandmahindra) September 13, 2022
ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയം ഉടമ മുരളീധരൻ(65), ജോഹൻ(21), ഹരി(21) എന്നിവർക്കാണ് പരുക്കേറ്റത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് ഹോട്ടലുട കണക്കാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ