- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
ആരാധ്യ ദേവിയുടെ ഗ്ലാമറസ് വീഡിയോ വൈറൽ
കൊച്ചി: ഇൻസ്റ്റ റീൽസിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ കോട്ടയം സ്വദേശിയായ ശ്രീലക്ഷ്മി സതീഷ് 'സാരി'യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ആരാധ്യ ദേവി എന്ന പേരിലാണ് ഈ മലയാളി മോഡൽ ബോളിവുഡിൽ തിളങ്ങുന്നത്.
ആരാധ്യ ദേവിയെ നായികയാക്കി സംവിധായകൻ രാംഗോപാൽ വർമ്മയാണ് സാരി നിർമ്മിക്കുന്നത്. സാരിയിലെ ഒരു അതീവ ഗ്ലാമറസ് വീഡിയോ 'വാട്ടെറിങ് ദ് ഡാൻസ് എന്ന അടിക്കുറിപ്പോടെ ആർ ജി വി യൂടൂബിൽ പോസ്റ്റ് ചെയ്തു.
വിഡിയോ വൈറലായതോടെ രാം ഗോപാൽ വർമ പുതിയ ട്വീറ്റിട്ടു. "കോട്ടയത്തു നിന്നുള്ള മഞ്ഞ സാരിക്കാരി കൂർഗിലെ ഒരു വാട്ടർ ഗേൾ ആയി മാറിയതെങ്ങനെയെന്ന് വിശ്വസിക്കാൻ ആകുന്നില്ല. രണ്ടു വീഡിയോകളും കാണുക, വിശ്വസിക്കാൻ താരതമ്യംചെയ്യുക."ആരാധ്യയുടെ വൈറലായ റീൽ വിഡിയോ പങ്കുവച്ചുകൊണ്ടാണ് ആർ ജി വിയുടെ ട്വീറ്റ്.
വീഡിയോയെ അഭിനന്ദിച്ചും വിമർശിച്ചും കമന്റുകൾ നിറയുകയാണ്. ആരാധ്യയെ മാത്രമല്ല രാംഗോപാൽ വർമ്മയെ ലാക്കാക്കിയും വിമർശനങ്ങൾ കമന്റുകളായി വരുന്നു.
'പണംകൊടുത്ത് എന്തുംവാങ്ങാം എന്നതിന് ഏറ്റവും നല്ല ഉദാഹരണം' എന്നായിരുന്നു ഒരാളുടെ കമന്റ്. 'എന്തൊക്കെയാണീ കൊച്ചിനെക്കൊണ്ട് അയാൾ കാണിക്കുന്നത് . ഇത് നല്ലതിനാണെന്ന് തോന്നുന്നില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'രശ്മി നായരും, അഞ്ജനയും ഒക്കെ കണ്ടു പഠിക്കണം... ഇതൊക്കെയാണ് എക്സ്പ്രഷൻ ആൻഡ് എക്സ്പോസിങ്' എന്നായിരുന്നു മറ്റൊരു ആരാധകന്റെ അഭിപ്രായം. നല്ലൊരു കുട്ടി ആയിരുന്നു... പിന്നെ എന്തൊക്കെയോ സംഭവിച്ചു എന്നും കമന്റുണ്ട്.