തിരുവനന്തപുരം: അമ്മ ഗർഭിണിയാണെന്ന വിവരം പങ്കുവച്ചുകൊണ്ടുള്ള നടിയും നർത്തകിയുമായ ആര്യ പാർവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വീണ്ടും സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് താരമെത്തി. അനിയത്തി ജനിച്ച വിവരമാണ് താരം ആരാധകരെ അറിയിച്ചത്.

'പെൺകുട്ടിയാണ്, ഞാനൊരു ചേച്ചിയമ്മ ആയിരിക്കുന്നു. അമ്മയും കുഞ്ഞും സുരക്ഷിതമായിരിക്കുന്നു.'- എന്നാണ് ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അമ്മ ഗർഭിണിയാണെന്ന വിവരം ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അമ്മയുടെ നിറവയറിൽ തലചേർത്തു വച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. '23 വർഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോൾ ഏറ്റെടുക്കാൻ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ...' - എന്നാണ് ആര്യ കുറിച്ചത്.