- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ ആര്യൻ ഖാൻ; നായക വേഷത്തിൽ ഷാരൂഖ്; പരസ്യ ചിത്രത്തിന്റെ ടീസർ പുറത്ത്; ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആര്യന്റെ ചിത്രം പങ്കുവച്ച് സുഹാന ഖാൻ
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന പരസ്യ ചിത്രത്തിന്റെ ടീസർ പുറത്ത്. ആര്യൻ ഖാന് ബിസിനസ് പങ്കാളിത്തമുള്ള ആഡംബര ബ്രാൻഡിന്റെ പരസ്യചിത്രത്തിൽ ഷാരൂഖ് തന്നെ വേഷമിടുന്നു എന്നതാണ് പ്രത്യേകത.
പരസ്യത്തിന്റെ ടീസർ ഷാരൂഖ് പങ്കുവച്ചിരുന്നു. അഭിനയത്തേക്കാൾ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആര്യന് താൽപ്പര്യം. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ്ചില്ലീസ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രം ആര്യൻ സംവിധാനം ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഡെവിൾ എക്സ് ( D'yavol X) എന്ന് ആര്യൻ ഖാന് ബിസിനസ് പങ്കാളിത്തമുള്ള ബ്രാന്റിന്റെ പരസ്യത്തിലാണ് ഷാരൂഖ് അഭിനയിച്ചത്. ആര്യൻ ഖാൻ അച്ഛനെ സംവിധാനം ചെയ്യുന്ന ചിത്രം പങ്കുവച്ചത് ഷാരൂഖിന്റെ മകൾ സുഹാന ഖാൻ ആണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് സുഹാന ഈ ചിത്രം പങ്കുവച്ചത്.
നീല ഷർട്ടിൽ മോണിറ്ററിൽ നോക്കിയിരിക്കുന്ന ആര്യൻ ഖാന്റെ ചിത്രമാണ് സുഹാന പങ്കുവച്ചിരിക്കുന്നത്. തിങ്കളാഴ്ച ഈ പരസ്യത്തിന്റെ ടീസർ ആര്യൻ ഖാൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പുറത്തുവിട്ടിരുന്നു. ചൊവ്വാഴ്ചയാണ് ടീസർ പുറത്തുവിടുക എന്നാണ് വീഡിയോയിൽ പറഞ്ഞത്.
ഒരു ബ്ലാക്ക് ബോർഡിൽ പുറം തിരിഞ്ഞ് എന്തോ ഷാരൂഖ് എഴുതുന്നതും. ഒരു പെയിന്റ് ബ്രഷ് നിലത്ത് വീഴുന്നതും അത് ഒരു കൈ എടുക്കുന്നതും. സെക്കന്റുകളിൽ ഷാരൂഖിന്റെ ഒരു എക്സ്ട്രീം ക്ലോസപ്പും ആണ് ടീസർ വീഡിയോയിൽ ഉള്ളത്. ഇത് ആര്യൻ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡെവിൾ എക്സ് സൈറ്റിൽ പരസ്യം റിലീസ് ചെയ്തിട്ടുണ്ട്.
ആര്യനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ചിരിക്കുന്ന ആഡംബര വസ്ത്ര ബ്രാൻഡ് ആണ് ഡെവിൾ എക്സ് - ബ്രാൻഡിന്റെ വെബ് സ്റ്റോർ വഴിയാണ് വിൽപ്പന നടത്തുക . നേരത്തെ ആര്യൻ ഖാൻ വിദേശ കമ്പനിയുമായി ചേർന്ന് പ്രീമിയം വോഡ്ക ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു
അതേ സമയം റെഡ് ചില്ലീസ് എന്റർടൈന്മെന്റ് നിർമ്മിക്കുന്ന സീരീസിലൂടെ എഴുത്തുകാരനായും സംവിധായകനായും താൻ അരങ്ങേറ്റം കുറിക്കുന്നുവെന്ന് കഴിഞ്ഞ ഡിസംബറിൽ ആര്യൻ ഖാൻ തന്നെ സ്ഥിരീകരിച്ചിരുന്നു. ഒരു മുൻനിര പ്ലാറ്റ്ഫോമിനായി 2023-ന്റെ തുടക്കത്തോടെ പദ്ധതി ആരംഭിക്കും എന്നാണ് ഇദ്ദേഹം അറിയിച്ചത്. പിതാവ് ഷാരൂഖ് ഖാനും പുതിയ രംഗത്തെക്കുള്ള മകന്റെ പ്രവേശനത്തിന് തന്റെ ആശംസകൾ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബിസിനസ് രംഗത്തേക്കും കടക്കുകയാണെന്നും ജൂനിയർ ഖാൻ വ്യക്തമാക്കിയത്. പങ്കാളികളാ ബണ്ടി സിങ്, ലെറ്റി ബ്ലാഗോവ എന്നിവരുമായി ചേർന്ന് ഡെവൊൾ ( D'YAVOL) എന്ന ഫാഷൻ ബ്രാന്റാണ് ഇദ്ദേഹം ആരംഭിച്ചിരിക്കുന്നത്. ആഡംബര ജീവിതശൈലി പിന്തുടർന്നവർക്കായുള്ള പ്രോഡക്ടുകളാണ് ഈ ബ്രാന്റിൽ നിന്നും വരുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഇവരുടെ സ്ട്രീറ്റ് വെയർ പരസ്യമാണ് ഇപ്പോൾ ഷാരൂഖിനെ വച്ച് ഇറങ്ങിയിരിക്കുന്നത്.
അതേ സമയം ഷാരൂഖിന്റെ മകൾ സുഹാന അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. സോയ അക്തർ സംവിധാനം ചെയ്യുന്ന ദ ആർച്ചീസ് എന്ന ചിത്രത്തിലാണ് സുഹാന അഭിനയിക്കുന്നത്. ചിത്രത്തിൽ അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ഖുശി കപൂർ, അമിതാഭ് ബച്ചന്റെ പേരക്കുട്ടി അഗസ്ത്യ നന്ദ എന്നിവരും വേഷമിടുന്നു.
മറുനാടന് മലയാളി ബ്യൂറോ