- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട് പുച്ഛിച്ചിട്ടും മതിവരാത്ത ഇ.പി ജയരാജൻ നുണയും പറഞ്ഞു; ആ മറുപടി കേട്ടതോടെ ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയെ വിളിക്കാൻ നിന്നില്ല; അദ്ദേഹത്തിന് പിണറായിയുമായി ഒരു സൗഹൃദവും ഇല്ലായിരുന്നു;' വികാരഭരിതയായി എം എം ലോറൻസിന്റെ മകൾ ആശയുടെ കുറിപ്പ്
കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും, അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം നിറയുന്ന സമയമാണെല്ലോ ഇത്. ഭൗതിക ശരീരം ഒരുനോക്ക് കാണാനായി തിടിച്ചുകൂടിയ പതിനായിരിങ്ങൾക്ക് പറയാനുണ്ടായിരുന്നത്, കക്ഷിരാഷ്ട്രീയ ഭേദമില്ലായെ ഉമ്മൻ ചാണ്ടി അവർക്കുവേണ്ടി ഇടപെട്ട വിഷയങ്ങളാണ്. അതുപോലെ തന്നെ സിപിഎം നേതാക്കളുടെ പകയുടെയും, ഉമ്മൻ ചാണ്ടിയുടെ സ്നേഹത്തിന്റെ അനുഭവം പങ്കുവെക്കുകയാണ് മുതിർന്ന കമ്യുണിസ്റ്്റ നേതാവായിരുന്നു എം എം ലോറൻസിന്റെ മകൾ ആശാ ലോറൻസ്.
നിരവധി പ്രശ്നങ്ങളെ തുടർന്ന് പാർട്ടിക്ക് അനഭിമതയായ തന്നെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സിഡ്ക്കോയിൽനിന്ന് പിരിച്ചുവിടുകയാണ് ഉണ്ടായതെന്ന്, ആശാ ലോറൻസ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ജീവിതമാർഗം അടഞ്ഞ തനിക്കുവേണ്ടി ഇടപെട്ടത് ഉമ്മൻ ചാണ്ടിയാണ്. അദ്ദേഹം വ്യവസായമന്ത്രി ഇ പി ജയരാജനെ വിളിച്ചപ്പോൾ അദ്ദേഹം പുച്ഛിക്കുകയും തന്നെക്കുറിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുകയുമാണ് ചെയ്തതെന്ന്, ആശ പറയുന്നു. ഇതോടെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയെ വിളിച്ചില്ല. ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ പിണറായി അദ്ദേഹവുമായ നല്ല സൗഹൃദമായിരുന്നു എന്ന് പറഞ്ഞതിനെയും ആശ ലോറൻസ് ചോദ്യം ചെയ്യുന്നു. അവർ തമ്മിൽ ഒരു സൗഹൃദവും ഇല്ലായിരുന്നുവെന്നാണ് സ്വന്തം അനുഭവംവെച്ച് ആശ പറയുന്നത്.
പിണറായിയുമായി സൗഹൃദമില്ല
ആശാ ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
''ഇപ്പോൾ എഴുതിയല്ലെങ്കിൽ പിന്നെ എപ്പോൾ എഴുതിയിട്ടും കാര്യമില്ല. ഇന്നലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ശ്രീ പിണറായി വിജയൻ പറയുന്നത് കേട്ടു ഉമ്മൻ ചാണ്ടി സാറുമായി നല്ല സൗഹൃദമായിരുന്നു എന്ന് എന്ത് സൗഹ്യദം ? ഒരു സൗഹ്യദവുമില്ലായിരുന്നു.
ഇത് ഇവിടെ ഞാൻ പറയാൻ കാര്യം, എന്നെ കേരള സിഡ്ക്കോയിലെ ജോലിയിൽ നിന്ന് രണ്ടാമത്തെ പ്രവാശ്യം പിരിച്ചു വിട്ടിരുന്നല്ലോ? ഞാൻ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി ഇപ പി ജയരാജനെ പോയി കണ്ടു. എന്നെയും മിലനെയും പുച്ഛിക്കുകയും പരിഹസിക്കുകയും ആണ് മന്ത്രി ചെയ്തത്. പിന്നീട് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് ശ്രീ ജോൺ മുണ്ടക്കയം നിയമസഭയിൽ വച്ച് ഉമ്മൻ ചാണ്ടി സാറിനെ കണ്ടപ്പോൾാ എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട കാര്യം സംസാരിച്ചപ്പോൾ സാറ് ജോൺ മുണ്ടക്കയത്തിനോട് പറഞ്ഞത്
ക്രൂരത ആണ് എന്നോട് ചെയ്തത് എന്നാണ്. ആ ദിവസങ്ങളിൽ മിക്ക ദിവസവും ഞാനും മിലനും സാറിനെ വീട്ടിൽ പോയി കാണും.
വേറെ എവിടെ എങ്കിലും ജോലി ലഭിക്കുന്ന കാര്യത്തിനാണ്. അങ്ങിനെ ഒരു ദിവസം ഞാൻ സാറിനോട് ചോദിച്ചു മുഖ്യമന്തിയോട് പറയാമോ എന്ന്. മുഖ്യമന്ത്രി അറിഞ്ഞിട്ടാവില്ല ഈ പിരിച്ച് വിടൽ. കോടിയേരി ബാലകൃഷ്ണനും ഇ.പി ജയരാജനും ആണ് ഇതിന് പിന്നിലെന്ന്. സാറിന് യാതൊരു വിധത്തിലും താൽപ്പര്യം ഉണ്ടായിരുന്നില്ല മുഖ്യമന്തിയെ വിളിക്കാൻ. പിന്നീട് ഞാൻ നിർബന്ധിച്ചില്ല.
പക്ഷേ ജീവിതം മുന്നിൽ ഇങ്ങിനെ തല ഉയർത്തി നിൽക്കുക ആണ്. സാറിനോട് വീണ്ടും ചോദിച്ചു. സാറിന്റെ ക്ഷമ ദയ അറിയുന്ന എനിക്ക് സാറ് ദേഷ്യപ്പെടില്ല എന്ന് ഉറപ്പുണ്ടല്ലോ. സാറ് ദേഷ്യപ്പെട്ടില്ല പക്ഷേ വിളിക്കില്ലാന്ന് പറഞ്ഞു. അത് ശരിയാവില്ല, വേണ്ടാ എന്ന് പറഞ്ഞു. ആരോടും ഒന്നിനോടും നോ പറയാത്ത സാറാണ് എന്ന് ഓർക്കണം. എല്ലാവരോടും കരുതൽ ഉള്ള സാറിന് എന്നോട് കുറച്ച് കൂടുതൽ കരുതൽ ഉണ്ടായിരുന്നു എന്ന് സാറിന്റെ കൂടെ ഉള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നിട്ടും പറഞ്ഞില്ല.
അതിൽ നിന്ന് തന്നെ മനസിലാക്കാം, മുഖ്യമന്തിയോട് വിളിച്ച് സംസാരിക്കാൻ താൽപര്യം ഇല്ലായിരുന്നു എന്ന്. പിന്നീട് ഇ.പി ജയരാജനോട് വേണമെങ്കിൽ സംസാരിക്കാം എന്ന് മടിയോടെ പറഞ്ഞു. കഴിഞ്ഞ ദിവസം മാർ ഇവാനിയോസ് കോളേജ് പരിപാടിയിൽ കണ്ടപ്പോൾ സംസാരിച്ച കാര്യവും പറഞ്ഞു. എനിക്ക് അതിൽ താൽപര്യം ഒട്ടുമേ ഇല്ലായിരുന്നു എങ്കിലും നേരത്തെ പറഞ്ഞ ജീവിതം എന്നെ നോക്കി.
അങ്ങിനെ സാറ് വിളിച്ചു. സാറിന്റെ വീട്ടിലെ ഓഫീസ് റൂമിൽ നിന്ന് അകത്തേക്ക് പോകുന്ന ഇടനാഴിയിൽ നിന്നാണ് വിളിച്ചത്. തൊട്ടടുത്ത് ഞാൻ നിൽക്കുന്നുണ്ട്.അങ്ങേ തലയ്ക്കൽ വ്യവസായി മന്ത്രിന്റെ ശബ്ദം. സാർ പറഞ്ഞു' ഉമ്മൻ ചാണ്ടി ലോറൻസിന്റെ മകൾ ജോലിടെ കാര്യം എന്തെങ്കിലും ചെയ്തുടെ? മന്ത്രി ' അത് അവിടെ എത്തിയോ' ? സാർ 'അതൊന്ന് നോക്കികൂടെ'. മന്ത്രി കുറെ കുറ്റങ്ങൾ പറഞ്ഞു കൊടുക്കുന്നു സാറിനോട്. ഞാൻ ഓഫീസിൽ അടി ഉണ്ടാക്കി, എന്നൊക്കെ നുണകൾ പറയുക ആണ്. യുണിയൻകാർ സമ്മതിക്കുന്നില്ല,എന്ന് വരെ പറഞ്ഞു നിർത്തി മന്ത്രി.
ശരി എന്ന് പറഞ്ഞു വിഷമത്തോടെ ഫോൺ സംഭാഷണം നിർത്തി സാർ എന്നെ നോക്കി. മന്ത്രി പറഞ്ഞ കാര്യം ഞാൻ അടുത്ത് നിന്ന് കേട്ടതാണ് എങ്കിലും സാർ വീണ്ടും പറഞ്ഞു. കോഴിക്കോട് സിഡ്ക്കോ ഓഫീസിൽവെച്ച് ഞാൻ എത്ര തവണ സാറിനെ വിളിച്ചിരിക്കുന്നു. ഈ പറഞ്ഞ അടി കിട്ടിയത് എനിക്ക് ആണ്. സാറിന് അറിവുള്ള കാര്യമായിരുന്നു. എങ്കിലും പെട്ടെന്ന് ഓർത്തതുമില്ല. ആരോടും തർക്കിക്കാനോ വാദിച്ചു ജയിക്കാനോ പോകാത്ത സാറ് മന്ത്രിയോട് ചോദിച്ചതുമില്ല.
എന്റെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു കൈ കൊട്ടി ചിരിച്ചിട്ടും അപമാനിച്ചിട്ടും പുച്ഛിച്ചിട്ടും മതിവരാത്ത ഇ.പി ജയരാജൻ ഉമ്മൻ ചാണ്ടി സാറിനോട് നുണ പറഞ്ഞതാണ്, എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. ജോലി കളയിപ്പിച്ചത് ക്ഷമിച്ചാലും ഈ നുണകഥകൾ പറഞ്ഞത് ഞാൻ ക്ഷമിക്കില്ല. അത്രയ്ക്ക് നുണയനാണ് ഇ.പി ജയരാജൻ. ഇനി ജോലി കാര്യം വിട്ടേക്കാൻ ഞാനും സാറിനോട് പറഞ്ഞു. സാറിന് സങ്കടമായിരുന്നു. അധികാരം ഉണ്ടെങ്കിൽ ആരോട് എങ്കിലും പറഞ്ഞ് ഒരു ജോലി ശരിയാക്കി തരാൻ സാധിക്കും.
പിന്നീട് അപ്പന്റെ കാര്യം വിവാദമായപ്പോൾ അപ്പന് നല്ല ചികിൽസ പരിചരണം സുരക്ഷ ഒരുക്കുന്ന കാര്യം സാറ് നിയമസഭയക്ക് അകത്ത് വച്ച് സംസാരിച്ചത്
മന്ത്രി ശ്രീ കെ രാധാകൃഷ്ണനോടായിരുന്നു. അവർ സംസാരിച്ചു നിന്നപ്പോൾ അന്നത്തെ വേറൊരു മന്ത്രി ഇന്നത്തെ പാർട്ടി സെക്രട്ടറി ശ്രീ എം.വി ഗോവിന്ദൻ മാഷ് അവിടേക്ക് വന്നപ്പോ 'ലോറൻസ് സഖാവിന്റെ കാര്യമാണ് സംസാരിക്കുന്നത്' എന്ന് ഗോവിന്ദൻ മാഷിനോട് പറഞ്ഞത് മന്ത്രി രാധാകൃഷ്ണനാണ്. രണ്ട് പേരോടും അപ്പന്റെ കാര്യം പറഞ്ഞിട്ടുണ്ട് എന്ന് അന്ന് വൈകുന്നേരം ഫോണിൽ വിളിച്ചു എന്നോട് പറഞ്ഞു' വിഷമിക്കണ്ട പുള്ളിടെ കാര്യത്തിന് ഒരു കുറവും ഉണ്ടാവില്ല കേട്ടോ ' എന്നും പറഞ്ഞു.
ഈ കൂടിക്കാഴ്ച്ചയെ കുറിച്ചും പറഞ്ഞു. പിന്നീട് മന്ത്രി രാധാകൃഷ്ണനും പറഞ്ഞു സാറ് പറഞ്ഞ കാര്യം. അപ്പന്റെ കാര്യം പോലും സാറ് മുഖ്യമന്ത്രിയോട് സംസാരിച്ചില്ല. സൗഹൃദം ഉണ്ടായിരുന്നു എങ്കിൽ ഉറപ്പായിട്ടും സംസാരിക്കുമായിരുന്നു.''- ഇങ്ങയൊണ് ആശാ ലോറൻസ് തന്റെ അനുഭവം വിവരിക്കുന്നത്.