കൊച്ചി: വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമയിൽ ശ്രദ്ധേയ താരങ്ങളിലൊരാളായ നടിയാണ് ആശാ ശരത്ത്. കുങ്കുമപ്പൂവ് എന്ന ഒറ്റ സീരിയിലിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ താരം പിന്നീട് സിനിമയിലെത്തുകയായിരുന്നു.ഇപ്പോഴാകട്ടെ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്.

ശരത്ത് വാര്യർ എന്ന എഞ്ചിനീയറെ വിവാഹം ചെയ്ത ആശ ഗൾഫിൽ ഡാൻസ് സ്‌കൂളും നടത്തുന്നുണ്ട്.കീർത്തന ഉത്തര എന്നീ രണ്ട് പെൺകുട്ടികളാണ് ആശ ശരത്തിനുള്ളത്. ഇതിൽ ഉത്തര മലയാളികളുടെ പ്രിയപ്പെട്ട താരമായി ഇതിനോടകം മാറി. അമ്മയെ പോലെ തന്നെ മകളും നല്ല ഡാൻസറാണ്. മാത്രമല്ല, സിനിമയിലേയ്ക്കും താരം എത്തിയിരുന്നു. ഖൈദ്ദ എന്ന ചിത്രത്തിൽ അമ്മയും മകളും ഒരുമിച്ച് അഭിനയിച്ചത് വളരെ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആശാ ശരത്തിന്റെ മകളും നടിയുമായ ഉത്തരയുടെ വിവാഹ നിശ്ചയം ആർഭാടമായി കൊച്ചിയിലെ ലേ മറിഡിയൻ ഹോട്ടലിൽ വച്ച് നടന്നത്. നാളെയാണ് ഉത്തര വിവാഹിത ആകുന്നത്.ആദിത്യനാണ് ഉത്തരയെ വിവാഹം കഴിക്കാൻ പോകുന്നത്.അങ്കമാലി കറുകുറ്റിയിലുള്ള അത്ലറ്റ് കൺവൺഷൻ സെന്ററിലാണ് നാളെ ഉത്തരയുടെയും ആദിത്യന്റെയും വിവാഹം നടക്കുന്നത്.

ഇപ്പോഴിതാ കുടുംബം മുഴുവൻ ഉത്തരയുടെ മെഹന്ദി ആഘോഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ താരങ്ങളും ഹൽദി ചടങ്ങ് നടന്നത് വലിയ ആർഭാടത്തോടെയായിരുന്നു. കസവുസാരിയിലാണ് അമ്മയും മകളും ചടങ്ങിനെത്തിയത്.കസവ് മുണ്ടും ഷർട്ടുമായിരുന്നു അച്ഛന്റെ വേഷം.

പിന്നാലെ മഞ്ഞ വസ്ത്രത്തിലേക്ക് മാറുകയായിരുന്നു.മഞ്ഞ സാരിയിൽ വളരെ സുന്ദരിയായിട്ടാണ് ആശ ശരത്ത് ഹൽദിക്കായി എത്തിയത്.ഉത്തരയാകട്ടെ പട്ടത്തി ലുക്കിൽ മഞ്ഞ സാരി ചുറ്റിയാണ് ഹൽദിക്കായി എത്തിയത്.വരൻ ആദിത്യൻ മഞ്ഞ ജുബ്ബയാണ് അണിഞ്ഞത്. സംവിധായകനും നടനുമായ ലാലുൾപ്പടെ നിരവധി താരങ്ങൽ ഹൽദിക്കായി എത്തിയിരുന്നു. ലാൽ ചടങ്ങിൽ പാടുന്നതും വരനും വധുവും ഡാൻസ് കളിച്ച് ചടങ്ങിലെത്തുന്നതും വളരെ ഗംഭീരമായി സന്തോഷത്തോടെ കുടുംബവും സുഹൃത്തുക്കളും ഉത്തരയുടെ ഹൽദി വളരെ ആർഭാട പൂർവ്വമായി ആഘോഷിച്ചതിന്റെയും വീഡീയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.