- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്ക് പുറപ്പെടാൻ ടിക്കറ്റ് ബുക്ക് ചെയ്തു; വിമാനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രവാസി ആത്മഹത്യ ചെയ്തു; സന്തോഷം നിറയുന്ന മനസ്സിൽ എന്ത് അശുഭ ചിന്തകളാകാം എത്തിയത്? എന്തിനായിരിക്കും ആ മനുഷ്യൻ ജീവനൊടുക്കിയത്; അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് വൈറലാകുന്നു
ചില ആത്മഹത്യകൾ എപ്പോഴും അങ്ങിനെയാണ് ഒരു പക്ഷെ ചെയ്യുന്നവർക്ക് മാത്രം അതിന്റെ കാര്യവും കാരണവും അറിയുന്ന സംഭവങ്ങൾ.പ്രത്യേകിച്ചും ആത്മഹത്യകൾ പ്രവാസ ലോകത്ത് ആകുമ്പോൾ അത് ഉറ്റവർക്കും ഉടയവർക്കും ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഇത്തരത്തിൽ പ്രവാസ ലോകത്ത് ആത്മഹത്യകളുടെ എണ്ണം വർധിക്കുന്നതായി ചൂണ്ടിക്കാട്ടുകയാണ് സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി.
ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിൽ ഉറ്റവരുടെ അടുക്കലേക്ക് എത്തിക്കുന്നതിനായി പ്രയത്‌നിക്കുന്ന അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പുകൾ പലതും ചർച്ചയാവാറുണ്ട്.കഴിഞ്ഞ ദിവസം മരണപ്പെട്ട നാല് പ്രവാസികളിൽ മൂന്ന് പേരും ആത്മഹത്യ ചെയ്തവരാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോൾ അദ്ദേഹം പങ്കുവയ്ക്കുന്നത്.
അതിൽ ഏറ്റവും ഞെട്ടിക്കുന്ന വിവരം ആ ആത്മഹത്യ ചെയ്തവിൽ ഒരാൾ നാട്ടിലേക്ക് ടിക്കറ്റെടുത്ത്, പെട്ടി പായ്ക്ക് ചെയ്ത ശേഷമാണ് ആത്മഹത്യ ചെയ്തത് എന്നതാണ്.നാട്ടിലേക്ക് തിരിക്കുക എന്നത് ഏത് പ്രവാസികളെ സംബന്ധിച്ചും ഏറെ ആഹ്ലാദകരമായിരിക്കും. ഇതിനിടയിൽ വന്നുകയറിയ അശുഭകരമായ സംഗതികളായിരിക്കാം ഇദ്ദേഹത്തെക്കൊണ്ട് ഇങ്ങിനെ കടുംകൈ ചെയ്യിപ്പിച്ചത്. നാട്ടിലേക്ക് പോകാൻ അനുവദിക്കാത്ത അവസ്ഥയോ പ്രതിസന്ധികളോ മറ്റോ ആയിരിക്കാം ഒരു പക്ഷേ ഇദ്ദേഹത്തെ ആത്മഹത്യയുടെ വക്കിൽ എത്തിച്ചിട്ടുണ്ടാകുക എന്നും അദ്ദേഹം കുറിക്കുന്നു
കുറിപ്പിന്റ പൂർണ്ണരൂപം
കഴിഞ്ഞ ദിവസം മരണപ്പെട്ട നാലു പേരിൽ മൂന്നു പേരും ആത്മഹത്യ ചെയ്തവരായിരുന്നു. ഇതിൽ ഒരാൾ അതേ ദിവസം നാട്ടിലേക്ക് പോകാനിരുന്ന ദിവസം മണിക്കൂറുകൾക്ക് മുൻപ് ആത്മഹത്യ ചെയ്യുകയായിരുന്നു. നാട്ടിലേക്ക് പോകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി രാത്രി പതിനൊന്ന് മണിക്കുള്ള വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്ന വ്യക്തി മണിക്കൂറുകൾക്ക് മുൻപ് ഏഴര മണിയയോട് കൂടി തൂങ്ങി മരിക്കുകയായിരുന്നു. നാട്ടിലേക്ക് തിരിക്കുക എന്നത് ഏത് പ്രവാസികളെ സംബന്ധിച്ചും ഏറെ ആഹ്ലാദകരമായിരിക്കും.
ഇതിനിടയിൽ വന്നുകയറിയ അശുഭകരമായ സംഗതികളായിരിക്കാം ഇദ്ദേഹത്തെക്കൊണ്ട് ഇങ്ങിനെ കടുംകൈ ചെയ്യിപ്പിച്ചത്. നാട്ടിലേക്ക് പോകാൻ അനുവദിക്കാത്ത അവസ്ഥയോ പ്രതിസന്ധികളോ മറ്റോ ആയിരിക്കാം ഒരു പക്ഷേ ഇദ്ദേഹത്തെ ആത്മഹത്യയുടെ വക്കിൽ എത്തിച്ചിട്ടുണ്ടാകുക. ഒരു പ്രവാസി നാട്ടിലേക്ക് പോകാൻ പെട്ടി കെട്ടിവെച്ച് ആത്മഹത്യ ചെയ്യുന്നത് ഇത്ര കാലത്തിനിടക്ക് ആദ്യമായാണ് ഞാൻ അനുഭവിക്കുന്നത്. വല്ലാത്ത കഷ്ടമായിപ്പോയി. തങ്ങളുടെ മനസ്സുകൾക്ക് താങ്ങാൻ കഴിയാത്തത്ര ഭാരം വരുമ്പോഴാണ് പലരും സ്വയം മരണത്തിലേക്ക് നടന്നടുക്കുന്നത്. ഇത്തരം വിഷയങ്ങൾ വരുമ്പോൾ സുഹൃത്തുക്കളോട് പരസ്പരം പങ്കവെച്ച് മാനസിക സങ്കർഷങ്ങളെ ലഘൂകരിക്കാൻ ശ്രമിക്കുകയും പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് വേണ്ടത്.
നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
മറുനാടന് മലയാളി ബ്യൂറോ