- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാനിനി എന്ത് ചെയ്യും? ജോലി ഉപേക്ഷിച്ചാലോ?' ചേതേശ്വർ പൂജാര പന്തെറിയുന്ന ചിത്രം പങ്കുവച്ച് അശ്വിന്റെ ട്രോൾ; നാഗ്പുർ ടെസ്റ്റിൽ വൺ ഡൗൺ ഇറങ്ങിയതിന്റെ നന്ദിയെന്ന് പുജാര; പോസ്റ്റുകൾ ഏറ്റെടുത്ത് ആരാധകർ
അഹമ്മദാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിനിടെ പന്തെറിഞ്ഞ ചേതേശ്വർ പൂജാരയെ 'ട്രോളി' സ്പിന്നർ ആർ.അശ്വിൻ. മത്സരത്തിന്റെ അവസാന ദിനം പൂജാര പന്തെറിയാൻ നായകൻ രോഹിത് ശർമ്മ നിയോഗിച്ചിരുന്നു. ഇതിനുശേഷമാണ് അശ്വിൻ താരത്തെ ട്രോളിയത്.
ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ബാറ്റുചെയ്യുന്നതിനിടെ നായകൻ രോഹിത് ശർമ പന്തെറിയാനായി പൂജാരയെ ഏൽപ്പിച്ചു. ബാറ്റർ മാത്രമായ പൂജാര പന്തെറിയുന്നത് കണ്ട് ആരാധകർ അമ്പരന്നു. സ്പിൻ ബൗളിങ്ങാണ് പൂജാര കാഴ്ചവെച്ചത്. ഇതിനുപിന്നാലെയാണ് അശ്വിന്റെ കമന്റെത്തിയത്. 'ഞാനിനി എന്ത് ചെയ്യും? ജോലി ഉപേക്ഷിച്ചാലോ?' അശ്വിൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അശ്വിന്റെ ഈ ട്രോൾ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി.
Main kya karu? Job chod du? ???? pic.twitter.com/R0mJqnALJ6
- Ashwin ???????? (@ashwinravi99) March 13, 2023
പിന്നാലെ പൂജാരയുടെ മറുപടിയുമെത്തി. ജോലി ഉപേക്ഷിക്കേണ്ടെന്നും നാഗ്പുർ ടെസ്റ്റിൽ വൺ ഡൗൺ ആയി അശ്വിൻ ഇറങ്ങിയതിനുള്ള നന്ദി സൂചകമായാണ് പന്തെറിഞ്ഞതെന്നും പൂജാര നർമത്തിൽ കലർന്ന വാക്കുകളിലൂടെ മറുപടി നൽകി. ഈ രണ്ട് പോസ്റ്റുകളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Nahi. This was just to say thank you for going 1 down in Nagpur ???? https://t.co/VbE92u6SXz
- Cheteshwar Pujara (@cheteshwar1) March 13, 2023
Your intent is appreciated but wonder how this is a payback???????? https://t.co/xkFxLHryLv
- Ashwin ???????? (@ashwinravi99) March 13, 2023
നാലാം ടെസ്റ്റ് സമനിലയിൽ കലാശിക്കുകയും ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരേ പരമ്പര നേടുകയും ചെയ്തു. ടൂർണമെന്റിലെ താരമായി അശ്വിനും ജഡേജയും തിരഞ്ഞെടുക്കപ്പെട്ടു. അശ്വിൻ നാല് ടെസ്റ്റിൽ നിന്നായി 25 വിക്കറ്റുകളാണ് വീഴ്‌ത്തിയത്.
മറുനാടന് മലയാളി ബ്യൂറോ