- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിൽ വീണ്ടും താരവിവാഹം; കെ.എൽ. രാഹുലും അഥിയ ഷെട്ടിയും വിവാഹിതരാകുന്നു; ചടങ്ങുകൾ സുനിൽ ഷെട്ടിയുടെ ഖണ്ടാലയിലെ ഫാം ഹൗസിൽ ജനുവരി 23-ന്; ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിന്നും താരം വിട്ടുനിന്നേക്കും
മുംബൈ: ബോളിവുഡ് വീണ്ടും ഒരു താരവിവാഹത്തിനായി ഒരുങ്ങുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും നടൻ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ അഥിയ ഷെട്ടിയും ജനുവരി 23ന് വിവാഹിതരാകുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. രാഹുലും അഥിയയും ഏറെ നാളായി പ്രണയത്തിലായിരുന്നു.
സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസിൽ വച്ചായിരിക്കും വിവാഹം എന്നാണ് വാർത്തകൾ. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് നടക്കുക. ജനുവരി 21-ന് ചടങ്ങുകൾ ആരംഭിക്കും. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളേയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും വിവാഹം.
കൂടാതെ സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കൾക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കുമെന്നും സുനിൽ ഷെട്ടിയുടെ കുടുംബത്തോടടുത്തുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സെലിബ്രിറ്റി സ്റ്റാലിസ്റ്റായ അമി പട്ടേലായിരിക്കും അഥിയയെ അണിയിച്ചൊരുക്കുക. സ്‌റ്റൈലിസ്റ്റ് രാഹുൽ വിജയ് ആയിരിക്കും കെഎൽ രാഹുലിനെ ഒരുക്കുക.
രാഹുലും അഥിയയും വർഷങ്ങളായി പ്രണയത്തിലാണ്. ഒരു വർഷം മുൻപാണ് ഇരുവരും ബന്ധം ഒഫീഷ്യലാക്കിയത്. അതിനു പിന്നാലെ പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ച് പങ്കെടുക്കാൻ തുടങ്ങി. ഒന്നിച്ച് അവധി ആഘോഷിച്ചതിന്റേയും മറ്റും നിരവധി ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്.
ജനുവരി 21ന് ലേഡീസ് നൈറ്റ് ഉണ്ടായിരിക്കും. നടി ആകാംഷാ രഞ്ജൻ ഉൾപ്പെടുന്നവർ ലേഡീസ് നൈറ്റിന്റെ ഭാഗമാകും. തൊട്ടടുത്ത ദിവസം സംഗീത് ചടങ്ങുകളുണ്ടാവും. അതിയ ഷെട്ടിയുടെ കൂട്ടുകാരും, സഹോദരൻ അഹാൻ, അച്ഛനമ്മമാരായ സുനിൽ ഷെട്ടി, മായ എന്നിവർ പങ്കെടുക്കുന്ന ലളിതമായ ചടങ്ങാവും ഇത്. സിനിമാ താരങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല
സുനിൽ ഷെട്ടിയുടെ 17 വർഷം പഴക്കമുള്ള ഖണ്ടാല ഹൗസിൽ അധികം അതിഥികളെ പാർപ്പിക്കാൻ സാധിക്കില്ല. അതിനാൽ അടുത്തുള്ള ഫൈവ്-സ്റ്റാർ വസ്തുവിലാകും അവർ തങ്ങുക
മറുനാടന് മലയാളി ബ്യൂറോ