- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എനിക്ക് കരൾ പകുത്ത് തന്നത് ഈ മനുഷ്യനാണ്; ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് അയാൾ ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർമാരോട് പറഞ്ഞത്': തനിക്ക് കരൾ നൽകിയ വ്യക്തിയെ പരിചയപ്പെടുത്തി നടൻ ബാല
കൊച്ചി: ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് കഴിഞ്ഞ നാളുകൾ നടൻ ബാല ഇടയ്ക്കിടെ ഓർത്തെടുക്കാറുണ്ട്. എന്നാൽ, ആ അതിജീവന പോരാട്ടത്തിന് ബാലയെ പ്രാപ്തനാക്കിയത് ഒപ്പം സ്നേഹത്തോടെ, കരുത്തോടെ നിന്ന ചിലരാണ്. കരൾ രോഗം മൂർച്ഛിച്ച് അമൃത ആശുപത്രിയിലായിരുന്നു ബാല. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ബാലയുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിൽ ബാല സുഖംപ്രാപിച്ചു. ഒന്നര മാസമാകുമ്പോഴേക്കും ജിമ്മിൽ പോയി വെയ്റ്റ് ട്രെയിനിങ് ഒക്കെ ചെയ്യാൻ താൻ പ്രാപ്തനായി എന്നും ബാല പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ബാലയെ പഴയ രൂപത്തിലേക്ക് തിരികെ വന്നു. കൂടാതെ പൊതുപരിപാടികളിലും സജീവമായി തുടങ്ങി. ബാലയ്ക്ക് കരൾ മാറ്റ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചപ്പോൾ നിരവധി പേരാണ് കരൾ ദാനം ചെയ്യാൻ തയ്യാറായി എത്തിയത്. അതിൽ ഏറ്റവും മാച്ചായ ദാതാവിന്റെ കരളാണ് ബാല സ്വീകരിച്ചത്. തനിക്ക് കരൾ തന്ന വ്യക്തിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത സൗഹൃദം ബാലയ്ക്ക് ഇപ്പോഴുണ്ട്.
ഇപ്പോഴിതാ തനിക്ക് കരൾ നൽകിയ വ്യക്തിയാരാണെന്ന് ബാല വെളിപ്പെടുത്തിയിരിക്കുകയാണ്. ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിക്ക് കരൾ സമ്മാനിച്ച വ്യക്തിയെ ബാല ആളുകൾക്ക് പരിചയപ്പെടുത്തിയത്. ജോസഫ് എന്ന വ്യക്തിയാണ് ബാലയ്ക്ക് കരൾ പകുത്ത് നൽകിയത്.'എനിക്ക് കരൾ തന്നത് ജോസഫാണ്. ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുമ്പ് ജോസഫ് ഡോക്ടർമാരോട് പറഞ്ഞത്.'' ബാല ചേട്ടൻ ജീവിച്ചിരുന്നാൽ ഒരുപാട് ആളുകൾ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടർമാരോട് പറഞ്ഞതായും താൻ പിന്നീട് അറിഞ്ഞുവെന്നും ബാല പ്രസംഗത്തിനിടെ പറഞ്ഞു.
ഇപ്പോഴിതാ നിർണ്ണായക ഘട്ടത്തിൽ കരൾ നൽകി സഹായിച്ച ദാതാവിനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ് ബാല. ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് തനിക്ക് കരൾ ദാനം ചെയ്ത വ്യക്തിയെ ബാല പരിചയപ്പെടുത്തിയത്. ജോസഫ് എന്ന വ്യക്തിയാണ് ബാലയ്ക്ക് കരൾ പകുത്ത് നൽകിയത്.
'എനിക്ക് കരൾ തന്നത് ജോസഫാണ്. ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുമ്പ് ജോസഫ് ഡോക്ടർമാരോട് പറഞ്ഞത്.'' ബാല ചേട്ടൻ ജീവിച്ചിരുന്നാൽ ഒരുപാട് ആളുകൾ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടർമാരോട് പറഞ്ഞതായും താൻ പിന്നീട് അറിഞ്ഞുവെന്നും ബാല പ്രസംഗത്തിനിടെ പറഞ്ഞു.
അവയവ ദാതാക്കളിൽ ചിലർ പറ്റിക്കുന്നവരുണ്ട്. പക്ഷേ നൂറു ശതമാനം ചേരുന്ന, എന്നെ സ്നേഹിക്കുന്ന ഒരാൾ വന്നു. പുള്ളി മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബം മുഴുവനും എന്നെ സ്നേഹിച്ചു. ഇപ്പോഴും ഞായറാഴ്ചകളിൽ അവരുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോകാറുണ്ടെന്നു ബാല മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു
മറുനാടന് മലയാളി ബ്യൂറോ