തിരുവനന്തപുരം: സീക്രട്ട് ഏജന്റിനും സന്തോഷ് വർക്കിക്കും ഒപ്പമുള്ള ബാലയുടെ ഫോട്ടോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.ഉണ്ണി മുകുന്ദനെതിരെ മലയാളത്തിലെ പുതിയ ബെൽറ്റ് എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്.ഉണ്ണി മുകുന്ദനുമായി സമീപകാലത്ത് വിവാദങ്ങളുണ്ടായ മൂന്നുപേരും ഒരുമിച്ച് കണ്ടതോടെയാണ് ഉണ്ണി മുകുന്ദനെതിരെ ബോധപൂർവ്വമായ വ്യക്തിഹത്യയായിരുന്നുവെന്ന തരത്തിലേക്ക് പ്രചാരണം ശക്തമായത്.എന്നാൽ ഇപ്പോഴിത വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബാല.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം സംഭവത്തെക്കുറിച്ച് വാചാലനായത്.

സന്തോഷ് വർക്കിയും സീക്രട്ട് ഏജന്റ് ഫെയിം സായും എന്നെ കാണാൻ വന്നതാണ്. അവരെ ഞാൻ സ്വീകരിച്ചു. ആരേയും പുറകിൽ പോയി കുത്തുന്ന ശീലം എനിക്കില്ലെന്നും ബാല പറയുന്നു. ഒരു കാര്യത്തിൽ വിയോജിപ്പ് തോന്നിയപ്പോൾ അത് ഞാൻ പറഞ്ഞതാണ്. അല്ലാതെ വേറെ പ്രശ്നങ്ങളൊന്നുമില്ല ബാല വിശദീകരിക്കുന്നു.

ബാല ഒരിക്കലും ആരുടേയും പുറകിൽ പോയി കുത്തില്ല. അടിക്കണമെന്ന് വിചാരിച്ചാൽ നേരിട്ട് അടിക്കും.ബാലക്ക് താൽപര്യമാണെങ്കിൽ ഒപ്പം അഭിനയിക്കുമെന്ന് ഉണ്ണി മുകുന്ദൻ അടുത്ത കാലത്തുകൊടുത്ത അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഇനി അത് കുത്തിപ്പൊളിക്കേണ്ട കാര്യമില്ല.സീക്രട്ട് ഏജന്റ് സായി എന്നെ വിളിച്ചു.ചേട്ടാ ഒന്ന് കാണണം എന്ന് പറഞ്ഞു.സന്തോഷ് വർക്കി നേരത്തെ എന്നെക്കുറിച്ച് വളരെ മോശം സംസാരിച്ചതാണ്.എന്നെ കാണണമെന്ന് പറഞ്ഞു. ഇടയ്ക്ക് കാണാൻ വരാറുണ്ട്.എന്റെ വീട്ടിൽ വരുന്ന ആളെ ഞാൻ സ്വീകരിക്കും. അതിലെന്താണ് കുഴപ്പം. എന്റെ ശത്രു വന്നാലും ഞാൻ അവരെ സ്വീകരിക്കും. അവർക്ക് ഭക്ഷണം കൊടുത്തേ വിടുകയുള്ളൂ ബാല പറയുന്നു.

ഉണ്ണി മുകുന്ദനൊപ്പം ഇനിയും സഹകരിക്കാൻ തയ്യാറാണെന്നും ബാല.ഞാനും ഉണ്ണി മുകുന്ദനും ഇനിയും അഭിനയിക്കും. അവനോടുള്ള സ്നേഹം പോയിട്ടില്ല. ഒരു പ്രശ്നം വന്നപ്പോൾ ഞാൻ അത് ഓപ്പണായിട്ട് പറഞ്ഞു. സ്മോൾ ബോയ് എന്ന് പറഞ്ഞത് അവന്റെ പ്രായത്തെയും എക്സ്പീരിയൻസിനെയുമാണ്. നല്ലൊരു സ്‌ക്രിപ്റ്റാണെങ്കിൽ ഞങ്ങളൊന്നിച്ച് അഭിനയിക്കും. എനിക്ക് തെറ്റാണെന്ന് തോന്നിയ കാര്യം ഞാൻ പറഞ്ഞു. ഒരുപാട് പേര് എന്നെ മുന്നിൽ നിർത്തി ഓടിപ്പോയി. അതാണ് സംഭവിച്ചത്.അതും എന്റെ മനസ് താങ്ങും.

ഉണ്ണി മുകുന്ദൻ ഡേറ്റ് തരുമോ എന്നും ബാല ചോദിച്ചിരുന്നു. ഉണ്ണി പറഞ്ഞത് പോലെ ഞാനും തിരിച്ച് അതേ ഡയലോഗ് പറയുകയാണ്. അവന് താൽപര്യമുണ്ടെങ്കിൽ ഞാനും ചെയ്യും. കുറച്ച് ദേഷ്യം കുറക്കെടാ ഉണ്ണി മുകുന്ദാ എന്നുമായിരുന്നു ബാല പറഞ്ഞത്. ഫാമിലി ലൈഫിൽ കുറച്ച് പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. അതാണ് പ്രൊഡക്ഷനിൽ അധികം ശ്രദ്ധിക്കാതിരുന്നതെന്നും ബാല വ്യക്തമാക്കിയിരുന്നു.