- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേസിലിനും എലിസബത്തിനും കൂട്ടായി ഇനി 'ഹോപ്പ്'; മകൾ പിറന്ന വിവരവും ചിത്രവും പങ്കുവെച്ച് ബേസിൽ ജോസഫ്; ആശംസകളറിയിച്ച് ആരാധകരും
തിരുവനന്തപുരം: നടനും സംവിധായകനുമായ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞു പിറന്നു. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന് പേരിട്ടത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
ഹോപ്പിനെ കയ്യിൽ പിടിച്ച് എലിസബത്തിനൊപ്പം ആശുപത്രി ബെഡിൽ ഇരുന്നുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ഞങ്ങളുടെ സന്തോഷത്തിന്റെ വരവ് നിങ്ങളെ അറിയിക്കുരയാണ്. ഹോപ്പ് എലിസബത്ത് ബേസിൽ! അവൾ ഇതിനോടകം ഞങ്ങളുടെ ഹൃദയം കവർന്നു, മകളോടുള്ള സ്നേഹത്തിൽ ഞങ്ങൾ ആനന്ദത്തിന്റെ പരകോടിയിലാണ്. എല്ലാ ദിവസവും അവൾ വളരുന്നതും അവളിൽ നിന്ന് പഠിക്കുന്നതും കാണാനായി ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല.- ബേസിൽ കുറിച്ചു.
നിരവധി പേരാണ് ബേസിലിലും എലിസബത്തിനും ആശംസകളുമായി എത്തിയിരിക്കുന്നത്. ദുൽഖർ സൽമാൻ, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, രജീഷ വിജയൻ, സാനിയ അയ്യപ്പൻ തുടങ്ങിയ നിരവധി താരങ്ങളാണ് ആശംസ കുറിച്ചത്. കുഞ്ഞിനെ കാണാനായി വരുന്നുണ്ട് എന്നാണ് വിനീത് കുറിച്ചത്.
മറുനാടന് മലയാളി ബ്യൂറോ