കോട്ടയം: ബോളിവുഡും - ക്രിക്കറ്റും തമ്മിൽ വലിയ ബന്ധമാണുള്ളത് ദേശീയതലത്തിൽ. കേരളത്തിലേക്ക് വന്നാൽ മലയാളത്തിലെ ഏറ്റവും പ്രശസ്തനായ ക്രിക്കറ്റ് താരം സഞ്ജു സാംസണും മിന്നൽ മുരളി സംവിധായകനും നടനുമായി ബേസിൽ ജോസഫും തമ്മിൽ വളരെ അടുത്ത സൗഹൃദമാണ് ഉള്ളത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും കുഞ്ഞ് പിറന്നത്. ഈ സന്തോഷം ബേസിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മകൾക്ക് 'ഹോപ്പ്' എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും ബേസിൽ അറിയിച്ചു.

ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും കുഞ്ഞിനെ കാണാനെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബേസിൽ. ഇന്നലെ വൈകുന്നേരത്തോടെ പങ്കുവെച്ച ചിത്രം സൈബർ ലോകത്ത് വൈറലാണ്. നിരവധി പേർ ഈ ചിത്രം റിപോസ്റ്റു ചെയ്ത് അടക്കം രംഗത്തുവന്നു. ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ബേസിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം സഞ്ജുവിനും ചാരുലതയ്ക്കും എലിസബത്തിനും കുഞ്ഞിനും കുടുംബാംഗങ്ങൾക്കും ഒപ്പമുള്ള സെൽഫിയും ബേസിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ലോഡ് കണക്കിന് സമ്മാനങ്ങളുമായി സഞ്ജു അങ്കിളും ചാരു ആന്റിയും വീട്ടിലെത്തി.' - ബേസിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുഞ്ഞുണ്ടായതിൽ സന്തോഷം അറിയിച്ച് ഇരുവരും മുമ്പ് അയച്ച കാർഡും ബേസിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2017-ലായിരുന്നു ബേസിലിന്റേയും എലിസബത്തിന്റേയും വിവാഹം. കഴിഞ്ഞ ഫെബ്രുവരി 15-നാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. എലിസബത്തിനും കുഞ്ഞിനുമൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രം ബേസിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം മറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

 
 
 
View this post on Instagram

A post shared by Basil ⚡Joseph (@ibasiljoseph)

കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അദ്ധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളിൽ ഇളയവനാണ് ബേസിൽ.