- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈപ്പ് തുറന്നാൽ കുടിവെള്ളത്തിന് പകരം നാടൻ മദ്യം; മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ പുതിയ സംവിധാനം കണ്ട് ഞെട്ടിയത് പൊലീസുകാർ; കൃഷി ഭൂമിയിൽ മണ്ണിനടിയിലായി വീപ്പകളിലാക്കി വൻ മദ്യശേഖരം; ദൃശ്യങ്ങൾ വൈറൽ
ഭോപാൽ: കുടിവെള്ളമടക്കമുള്ള ജലവിതരണത്തിനാണ് സാധാരണ ഹാൻഡ് പമ്പുകൾ ഉപയോഗിക്കുന്നതും സ്ഥാപിക്കുന്നതും. എന്നാൽ, മധ്യപ്രദേശിലെ ഗുണ ജില്ലയിൽ സ്ഥാപിച്ച പമ്പ് തുറന്ന പൊലീസ് ഉദ്യോഗസ്ഥർ അടക്കം ഞെട്ടി. വെള്ളത്തിന് പകരം ഒഴുകിയത് ഒന്നാന്തരം നാടൻ മദ്യം. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ പൊലീസുകാർക്കാണ് ഈ അനുഭവം ഉണ്ടായത്.
അന്വേഷണത്തിൽ അനധികൃത മദ്യത്തിന്റെ വലിയൊരു ശേഖരത്തിലേക്കാണ് പൊലീസിനെ എത്തിച്ചത്. രഹസ്യവിവരത്തെത്തുടർന്ന് ഭാൻപുര ഗ്രാമത്തിലായിരുന്നു തിങ്കളാഴ്ച പൊലീസ് പരിശോധന നടത്തിയത്. മണ്ണിനടിയിൽ എട്ട് വലിയ വീപ്പകളിലാക്കി ഒളിപ്പിച്ച മദ്യം പൈപ്പുവഴിയായിരുന്നു പുറത്തേക്ക് എടുത്തിരുന്നത്.
കൃഷി ഭൂമി കുഴിച്ചാണ് ഇത്തരത്തിൽ വലിയ വീപ്പകളിൽ മദ്യം ഒളിപ്പിച്ചിരുന്നത്. മുകളിൽ വൈക്കോലുകൾ കൂട്ടിയിട്ടിരുന്നു. വീപ്പകളിൽ നിന്ന് മദ്യം കൈ പമ്പ് ഉപയോഗിച്ച് പമ്പ്‌ചെയ്താണ് പുറത്തേക്ക് എടുത്തിരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ പമ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ പൈപ്പിലൂടെ മദ്യം പുറത്തേക്ക് ഒഴുകാൻ തുടങ്ങി.
MP में इन दिनों नशे के खिलाफ अभियान चलाया जा रहा है. CM शिवराज के निर्देश के बाद पुलिस, आबकारी विभाग और स्थानीय प्रशासन अलग-अलग जिलों में छापेमारी कर रहा है. इसी सिलसिले में पुलिस ने जब गुना में छापा मारा तो उनको एक ऐसा हैंडपंप मिला, जिससे पानी नहीं बल्कि शराब निकल रही थी. pic.twitter.com/FLUd37qJ2T
- Kumar Abhishek (@active_abhi) October 11, 2022
കാനുകളിലും ചെറിയ കവറുകളിലുമാക്കിയാണ് മദ്യം പ്രദേശത്ത് വിൽപന നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. മദ്യവിപണനത്തിന് പിന്നിൽ പ്രവർത്തിച്ച എട്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ നടക്കുകയാണെന്ന് ഗുണ എസ്‌പി പങ്കജ് ശ്രിവാസ്തവ അറിയിച്ചു.
ഒരു പ്രത്യേക സമുദായത്തിന് മുൻതൂക്കമുള്ള ഗ്രാമമാണിതെന്നും ഇവിടെ മിക്കവാറും എല്ലാ വീടുകളിലും നാടൻ മദ്യം ഉത്പാദിപ്പിക്കുന്നുണ്ടെന്നും എസ്‌പി പറഞ്ഞു. നേരത്തെയും പൊലീസ് പരിശോധന നടത്തിയിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും എസ്‌പി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്