- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭാവിയിൽ ഒരു ഷെഫ് ആകുക എന്നതാണ് എന്റെ സ്വപ്നം'; ഷെഫ് സുരേഷ് പിള്ളയാണ് റോൾ മോഡലെന്നും രണ്ടാം ക്ലാസുകാരൻ; ഒരു പത്ത് പതിനഞ്ച് വർഷം കഴിയുമ്പോൾ എനിക്കൊരു നല്ല ഷെഫിനെ കിട്ടുമെന്ന് സുരേഷ് പിള്ള; കുറിപ്പ് വൈറൽ
തിരുവനന്തപുരം: ജീവിത ലക്ഷ്യം എന്താണെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകുന്നവരാണ് കുട്ടികൾ അടക്കമുള്ളവർ. കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ താലോലിച്ചാണ് അങ്ങനെ ഓരോരുത്തരും വളരുന്നത്.
ജീവിതത്തിൽ എന്താകണമെന്ന് വ്യക്തമായ ലക്ഷ്യങ്ങൾ മുന്നിൽവച്ചാണ് അവർ ജീവിക്കുന്നതും. അത്തരത്തിൽ തന്റെ ജീവിത ലഷ്യത്തെ ക്കുറിച്ച് ഒരു രണ്ടാം ക്ലാസുകാരന്റെ കുറിപ്പാണ് ഷെഫ് സുരേഷ് പിള്ള പങ്കുവച്ചിരിക്കുന്നത്.
ഒരു ഷെഫ് ആകുകയെന്നതാണ് ലക്ഷ്യമെന്നും ഷെഫ് സുരേഷ് പിള്ളയാണ് തന്റെ റോൾ മോഡൽ എന്നുമൊക്കയാണ് റിഹാൻ മൻസൂർ എന്ന കൊച്ചുമിടുക്കൻ തന്റെ നോട്ട് ബുക്കിൽ കുറിച്ചിരിക്കുന്നത്. 'ഒരു പത്ത് പതിനഞ്ച് വർഷം കഴിയുമ്പോൾ എനിക്കൊരു നല്ല ഷെഫിനെ കിട്ടും..! നന്ദി റിഹാൻ' എന്ന കുറിപ്പിനൊപ്പമാണ് സുരേഷ് പിള്ള ഈ മിടുക്കന്റെ കുറിപ്പ് പങ്കുവച്ചത്.
റിഹാൻ മൻസൂറിന്റെ കുറിപ്പ്
എല്ലാവർക്കും ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടാകും. ഒരു ഷെഫ് ആകുകയെന്നതാണ് എന്റെ ലക്ഷ്യം.. എല്ലാ ദിവസവും അമ്മ എനിക്കുവേണ്ടി പാചകം ചെയ്യുന്നത് ഞാൻ കാണാറുണ്ട്. പാചക വിഡിയോകൾ കാണുന്നത് എനിക്കേറെ ഇഷ്ടമാണ്. ഷെഫ് ആകണമെന്ന ആഗ്രഹത്തിന് പ്രധാന കാരണം എനിക്ക് പാചകം ഇഷ്ടമാണെന്നതാണ്. പുതിയ വിഭവങ്ങൾ പരീക്ഷിക്കാൻ എനിക്ക് താല്പര്യമാണ്. എനിക്ക് പാസ്തയും ചിക്കൻ സൂപ്പും പിത്?സയുമുണ്ടാക്കാൻ ഇഷ്ടമാണ്. ഷെഫ് സുരേഷ് പിള്ളയാണ് എന്റെ റോൾ മോഡൽ. അദ്ദേഹം സ്വാദിഷ്ടമായ ആഹാരം പാചകം ചെയ്യും,. നമുക്ക് ഏറെ പ്രിയപ്പെട്ട കാര്യം ചെയ്യുക. അതുകൊണ്ടാണ് ഞാൻ പാചകം ചെയ്യുന്നത്. റിഹാൻ മൻസൂർ
ന്യൂസ് ഡെസ്ക്