- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് ദിനത്തിൽ വൻ നേട്ടവുമായി ഇന്ത്യൻ ബോക്‌സ് ഓഫീസ്; ഏറ്റവും കളക്ഷൻ നേടിയ 10 സിനിമകൾ അറിയാം; ഞായറാഴ്ച്ച കൂടിയായതോടെ തിയേറ്ററിന് ലഭിച്ചത് ഒക്കുപ്പൻസിയിൽ വലിയ നേട്ടം
മുംബൈ: ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഭാഷാപരമായ വ്യത്യാസങ്ങൾക്കനുസരിച്ച് ഓരോ ഇൻഡസ്ട്രിയിലെയും പ്രധാന ഉത്സവ സീസണുകളിലും വ്യത്യാസമുണ്ട്. എന്നാൽ ക്രിസ്മസ്- ന്യൂഇയർ കാലം ഏത് ഭാഷാ ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ചും പ്രധാനമാണ്. ഇത്തവണത്തെ ക്രിസ്മസ് ഇന്ത്യൻ തിയറ്റർ വ്യവസായത്തിന് നല്ല സമയമായിരുന്നു.
തിയറ്ററിലുള്ള മിക്ക ചിത്രങ്ങളും വലിയ ബോക്‌സ് ഓഫീസ് വളർച്ച രേഖപ്പെടുത്തിയ ദിനം ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത് ഹോളിവുഡ് ചിത്രം അവതാർ ദ് വേ ഓഫ് വാട്ടർ ആണ്. ഇപ്പോഴിതാ ക്രിസ്മസ് ദിനത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കർമാരായ സിനിട്രാക്.
എന്നാൽ ചിത്രങ്ങൾ ആകെ നേടിയ കളക്ഷനല്ല, മറിച്ച് തങ്ങൾക്ക് ട്രാക്ക് ചെയ്യാൻ കഴിഞ്ഞ തിയറ്ററുകളിലെ കളക്ഷൻ മാത്രമാണ് അവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രാക്ക് ചെയ്യാൻ സാധിച്ച തിയറ്ററുകളുടെ എണ്ണവും ഓരോ സിനിമയ്‌ക്കൊപ്പവും അവർ നൽകിയിട്ടുമുണ്ട്. ഉദാഹരണത്തിന് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കാപ്പ കേരളത്തിൽ മാത്രം 233 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്.
എന്നാൽ കാപ്പ പ്രദർശിപ്പിക്കുന്ന 154 സ്‌ക്രീനുകൾ മാത്രമാണ് സിനിട്രാക് ട്രാക്ക് ചെയ്തിരിക്കുന്നത്.
ലിസ്റ്റ് ചുവടെ. ക്രമ നമ്പർ, ചിത്രം, സ്‌ക്രീനുകളുടെ എണ്ണം, ഗ്രോസ് കളക്ഷൻ എന്ന ക്രമത്തിൽ.
1. അവതാർ ദ് വേ ഓഫ് വാട്ടർ- 1,600- 32 കോടി
2. സർക്കസ്- 1,222- 8.58 കോടി
3. ധമാക്ക- 439- 5.40 കോടി
4. ദൃശ്യം 2- 549- 1.93 കോടി
5. 18 പേജസ്- 335- 1.54 കോടി
6. ലാത്തി- 486- 1.42 കോടി
7. കണക്റ്റ്- 371- 1.19 കോടി
8. വേദ- 167- 1.17 കോടി
9. കാപ്പ- 154- 1.08 കോടി
10. ഗാട്ട ഗുസ്തി- 47- 16.49 ലക്ഷം
മറുനാടന് മലയാളി ബ്യൂറോ