- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ കല്യാണത്തിന് ഞാനെവിടെ എന്ന് ഇനി ചോദിക്കേണ്ടല്ലോ! ആൽബത്തിൽ ഇല്ലെങ്കിലും വ്ലോഗിൽ നീയുണ്ടല്ലോ; മൃദുല വിജയിയുടെ കല്ല്യാണം കൂടി മകൾ ധ്വനിയും ദേവീചന്ദനയും; വൈറലായി വീഡിയോ
തിരുവനന്തപുരം: അമ്മയുടെ കല്യാണത്തിന് ഞാനെവിടെ ... അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബം കാണുമ്പോൾ ഈ ചോദ്യം ചോദിക്കാത്ത മക്കൾ വിരളമായിരിക്കും.എന്നാൽ സീരിയൽ താരം മൃദുല വിജയിയുടെ മകൾ ധ്വനിക്ക് ആ സങ്കടം വേണ്ടിവരില്ല.അമ്മയുടെ ആൽബത്തിൽ ഇല്ലെങ്കിലും വലോഗിൽ ധ്വനിയുണ്ടാകും..
സീരിയൽ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് അമ്മയുടെ കല്ല്യാണം കൂടാൻ മകൾ ധ്വനിയുമെത്തിയത്.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റാണിരാജ എന്ന സീരിയലിലാണ് ഈ രസകരമായ സംഭവം.സിരിയലിൽ മറ്റൊരുവേഷം ചെയ്യുന്ന നടി ദേവി ചന്ദനയാണ് രസകരമായ ഈ വീഡിയോയുമായി എത്തിയിരിക്കുന്നത്.ഇവിടെ ഇന്നൊരു വിശേഷമുണ്ടെന്ന ആമുഖത്തോടെയാണ് ദേവിയുടെ വിഡിയോ ആരംഭിക്കുന്നത്. സംഗതി അൽപം സസ്പെൻസ് ആണെന്നും ദേവി ചന്ദന പറയുന്നു.
'സീരിയലിലെ തന്റെ മകന്റെ കല്യാണമാണ് ഇന്നിവിടെ ചിത്രീകരിക്കുന്നത്.രണ്ടുപേരുടെയും രണ്ടാം കല്യാണമാണ്. രണ്ട് പേർക്കും കുട്ടികളുമുണ്ട്. ഇങ്ങനെയുള്ള ഭാഗ്യം സീരിയലിൽ മാത്രമേ കിട്ടുകയുള്ളു. ജീവിതത്തിൽ വല്ലോം ആയിരുന്നെങ്കിൽ തലക്കിട്ട് അടി കിട്ടിയേനെ' ചിരിയൊളിപ്പിച്ച് ദേവി ചന്ദനയുടെ വാക്കുകൾ.
ഈ കല്യാണം കൂടാൻ ഏറ്റവുമധികം യോഗ്യതയുള്ള മറ്റൊരാൾ കൂടിയുണ്ടെന്ന് പറഞ്ഞാണ് ദേവിചന്ദന ധ്വനിയെ പരിചയപ്പെടുത്തുന്നത്. ക്ഷണിച്ചില്ലെങ്കിലും ഞങ്ങൾ വരുമെന്നാണ് മൃദുല മകളെ കുറിച്ച് പറയുന്നത്. മാത്രമല്ല അമ്മയുടെ കല്യാണത്തിന് ഞാനെവിടെ എന്ന ചോദ്യം ഇനിയവൾക്ക് ചോദിക്കാൻ പറ്റില്ലെന്നും നടി സൂചിപ്പിച്ചു. എന്റെ അമ്മയുടെ കല്യാണ ആൽബത്തിൽ ഞാനില്ല. പക്ഷേ നിന്റെ അമ്മയുടെ കല്യാണ ആൽബത്തിലും വ്ളോഗിലും നീയുണ്ടല്ലോ, ശരിക്കും നീ ഭാഗ്യവതിയാണെന്നാണ് ധ്വനിയോട് ദേവി പറയുന്നത്.
സാധാരണ കുഞ്ഞുങ്ങളെ സെറ്റിലേക്ക് കൊണ്ട് വരുമ്പോൾ എല്ലാവർക്കും ടെൻഷനാണ്. കാരണം കരഞ്ഞ് ബഹളമുണ്ടാക്കും. എന്നാൽ ധ്വനിയുടെ കാര്യത്തിൽ അതില്ല. അവൾ വരാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്. ഒരു ശല്യവുമില്ലാത്ത കുട്ടിയാണ്. വിശക്കുമ്പോഴും ഉറക്കം വരുമ്പോഴും മാത്രമേ ഇവൾ കരയൂ. എല്ലാവരുടെയും കൂടെ പോവും. ആരും കൈനീട്ടണ്ട, എല്ലാവരുടെയും കൂടെ ചാടിപ്പൊക്കോളും അതാണ് ധ്വനിയുടെ സ്വഭാവം.
എല്ലാവരുടെയും മുഖത്ത് നോക്കുന്നതാണ് ധ്വനിയുടെ ശീലം. അവൾക്ക് കുറുക്ക് കൊടുക്കുന്നത് പത്ത് പേരായിരിക്കും. ലൊക്കേഷന്റെ പല ഭാഗത്ത് നിന്നും കുഞ്ഞിന്റെ ഭക്ഷണം കറങ്ങി വരും. ഇപ്പോൾ ലൊക്കേഷനിൽ എല്ലാവരുടെ ഫോണിലും ധ്വനിയെ ഉറക്കുന്ന പാട്ടുകളുണ്ട്. 'ആര് പറഞ്ഞ് മ്യാവൂ', എന്നപാട്ടാണ് ഇപ്പോൾ ലൊക്കേഷനിൽ വെക്കുന്നത്. യേശുദാസിന്റെ പാട്ടൊന്നും ഇപ്പോൾ ആർക്കും വേണ്ടെന്നും ദേവി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ