- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തരം സംഭവങ്ങൾ വേദനിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതും; യുസ്‌വേന്ദ്ര ചാഹലുമായുള്ള വിവാഹമോചന അഭ്യൂഹത്തിൽ രൂക്ഷപ്രതികരണവുമായി ധനശ്രീ; കാലിന് പരിക്കേറ്റ് ചികിത്സയിലാണെന്നും കുറിപ്പ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങളിൽ രൂക്ഷ പ്രതികരണവുമായി ധനശ്രീ വർമ. ഈ അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങൾ വെറുപ്പുളവാക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നും ധനശ്രീ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു ധനശ്രീയുടെ പ്രതികരണം.
നൃത്തം ചെയ്യുന്നതിനിടെ കാലിന് പരിക്കേറ്റെന്നും വിശ്രമത്തിലാണെന്നും ധനശ്രീ കുറിപ്പിൽ പറയുന്നു. പരിക്കേറ്റതോടെ എങ്ങനെ മുന്നോട്ടുപോകുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. എന്നാൽ പേടിയില്ലാതെയാണ് ഇന്ന് ഞാൻ എഴുന്നേറ്റത്. ഏതു സാഹചര്യത്തിലും എനിക്ക് എന്റെ കരുത്ത് തിരിച്ചുപിടിക്കാൻ സാധിക്കും. ധനശ്രീ പറയുന്നു.
ഇത്തരം അനുഭവത്തിന് ശേഷം കൂടുതൽ വിവേകമുള്ള വ്യക്തിയായി മാറിയെന്നും തന്റെ ദൗർബല്യം കരുത്തായി മാറ്റിയതിൽ നന്ദിയുണ്ടെന്നും ധനശ്രീ കുറിച്ചു.യുസ്വേന്ദ്ര ചാഹലും ധനശ്രീ വർമയും വേർപിരിയുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ധനശ്രീയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ചാഹലിന്റെ പേര് നീക്കം ചെയ്തതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ 'ന്യൂ ലൈഫ് ലോഡിങ്' എന്ന് ചാഹൽ ഇൻസ്റ്റഗ്രാം സ്റ്റോറിയും പോസ്റ്റ് ചെയ്തു.
ഇതോടെ ഇരുവരും പിരിയുകയാണെന്നും പഞ്ചാബ് കോടതിയിൽ വിവാഹമോചനത്തിന് ഹർജി നൽകിയതായും സോഷ്യൽ മീഡിയയിൽ അപ്‌ഡേറ്റുകൾ വന്നു. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വിറ്റർ പേജിലും ഈ വാർത്ത പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇങ്ങനെയൊരു വാർത്ത നൽകിട്ടിയില്ലെന്നും മൂന്നു വ്യാജ അക്കൗണ്ടുകളാണ് ഇതിന് പിന്നിലെന്നും എഎൻഐ സ്ഥിരീകരിച്ചു.
ഇതിന് പിന്നാലെ വിശദീകരണവുമായി ചാഹൽ രംഗത്തെത്തിയിരുന്നു. ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ദയവു ചെയ്ത് ഇതു അവസാനിപ്പിക്കണമെന്നും എല്ലാവരിലേക്കും സ്‌നേഹവും പ്രകാശവുമെത്തിക്കൂ എന്നും ചാഹൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു.2020 ഡിസംബറിലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവർക്കും ഒരുപാട് ഫോളോവേഴ്‌സുണ്ട്. ഇരുവരും ഒരുമിച്ചുള്ള നൃത്ത വീഡിയോകളും വൈറലാണ്.
മറുനാടന്‍ മലയാളി ബ്യൂറോ