- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും, പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല; സാർ സാറിന് പറ്റിയ ആളുകളെ കൊണ്ട് അഭിനയിപ്പിച്ചോളൂ; പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്': അടൂർ ഗോപാലകൃഷ്ണന് എതിരെ ധർമജൻ
തിരുവനന്തപുരം: മോഹൻലാലിനെക്കുറിച്ച് നടത്തിയ പരാമർശത്തിലും കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിഷയത്തിലും അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനം തുടരുകയാണ്. മോഹൻലാലിനെ തന്റെ സിനിമയിൽ അഭിനയിപ്പിക്കാത്തത്, അദ്ദേഹത്തിന് നല്ലവനായ റൗഡി ഇമേജ് ഉണ്ടായിരുന്നതുകൊണ്ടാണെന്ന് അടൂർ പറഞ്ഞിരുന്നു. ഈ പരാമർശത്തെ വിമർശിച്ച് സംവിധായകൻ മേജർ രവി കുറിപ്പിട്ടിരുന്നു. ഏറ്റവുമൊടുവിൽ, നടൻ ധർമജൻ ബോൾഗാട്ടിയാണ് അടൂരിനെ വിമർശിച്ച് രംഗത്തെത്തിയത്.
മോഹൻലാൽ എന്ന നടൻ തങ്ങൾക്ക് വലിയ ആളാണ് എന്നും അടൂർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അദ്ദേഹത്തെ ഗുണ്ടയായി കാണുന്നത് എന്നും ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു. അടൂരിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് എന്നും ധർമ്മജൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
ധർമജന്റെ കുറിപ്പ്:
അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയതുകൊണ്ടാണ്
മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തതുകൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്.
മറുനാടന് മലയാളി ബ്യൂറോ