കാലിഫോർണിയ: ആരാണ് ഡിങ്ക ഭഗവാൻ? ഡിങ്കോയിസം എന്നത് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്. ബാലാമംഗളം ആണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥം.

ഇതിൽ വിശ്വസിക്കുന്ന ഒരു പിടിപേരുണ്ട്. കേരളത്തിനപ്പുറത്തേക്ക് ഡിങ്ക ഭഗവാന്റെ പ്രാധാന്യം വളരുകയാണ്. സോഷ്യൽ മിഡിയിയൽ ഭഗവാന്റെ മഹത്വം വിശദീകരിക്കാൻ പേജുകളും ഗ്രൂപ്പുകളും ദിനംപ്രതികൂടുകയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ മതങ്ങളേയും മതവിശ്വാസങ്ങളേയും അന്ധവിശ്വാസങ്ങളേയും അംഗീകരിക്കാത്ത കൂട്ടരാണ് ഡിങ്ക ഭഗവാന്റെ ഫോളോവേഴ്‌സ്.

ബാലമംഗളത്തിലെ ഡിങ്കന്റെ വീരകഥകളാണ് ഇവർക്ക് മുന്നോട്ടുള്ള പോക്കിന് പ്രചോദനം. എന്തിനും ഏതിനും തുണയ്ക്ക് ഡിങ്ക ഭഗവാനെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഡിങ്കോയിസത്തിൽ വിശ്വസിക്കുന്നവർക്ക് ആഹ്ലാദിക്കാൻ പുതിയൊരു വാർത്തയുമെത്തുന്നു. ഡിങ്കനോടുള്ള ആരാധന കൂടിയ കൊച്ചിയിലെ മലയാളിയാണ് ഇതിന് പിന്നിൽ. കാലിഫോർണിയയിൽ സ്ഥിര താമസമാക്കിയ പാർത്ഥസാരഥി തന്റെ കാർ ലൈസൻസ് പ്ലേറ്റിന് ഡിങ്കൻ എന്ന ആരാധനാമൂർത്തിയുടെ അനുഗ്രഹം ഉറപ്പാക്കുന്നു. പ്രപഞ്ച് സൃഷ്ടാവും രക്ഷിതാവുമാണ് പാർത്ഥ സാരഥിയെ സംബന്ധിച്ചടത്തോളം ഡിങ്ക ഭഗവാൻ. അദ്ദേഹത്തിന്റെ അനുഗ്രഹം മുന്നോട്ട് പോക്കിന് അനിവാര്യതയുമാണ്. ഇതു കൊണ്ട് കൂടിയാണ് തന്റെ പുതിയ കാറിന്റെ നമ്പർ പ്ലേറ്റിന് ഡിങ്കൻ എന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് പാർത്ഥ സാരഥി. 2016ന് ഏറെ പ്രത്യേകതയുള്ള വർഷമാക്കാൻ ഡിങ്ക ഭഗവാന്റെ അനുഗ്രഹത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷയുമായി പാർത്ഥസാരഥി എഫ് ബി പോസ്റ്റുമിട്ടു.

നമ്പർ പ്ലേറ്റിൽ ഡിങ്കൻ എന്ന് ഴുതാൻ 48 ഡോളർ ആണ് പാർത്ഥ സാരഥി മുടക്കിയത്. അതായത് 3000 രൂപ. കാലിഫോർണിയയിലെ വാഹന വകുപ്പിന്റെ പ്രത്യേക അനുമതിക്കാണ് ഇത്. അനുമതി കിട്ടിയതോടെ ഡിങ്കൻ എന്ന നമ്പർ പ്ലേറ്റുമായി പാർത്ഥസാരഥിക്കും കുടുംബത്തിനും യാത്ര തുടങ്ങാം. പാർത്ഥ സാരഥിയുടെ ഡിങ്ക ഭഗവാനെ അനുസ്മരിച്ചു കൊണ്ടുള്ള ഈ പോസ്റ്റ് സോഷ്യൽ മീഡിയ വൈറലാക്കുകയാണ്. ഡിങ്കോയിസം പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും ഈ വാർത്തയെ ഏറെ ആഹ്ലാദത്തോടെയാണ് കാണുന്നത്. കാലിഫോർണിയയിലുള്ള പാർത്ഥസാരിഥി ഭക്തിന്റെ ഭക്തി കാണുവിൻ മക്കളേ എന്ന് ഡിങ്ക ഭഗവാന്റെ ഫെയ്‌സ് ബുക്ക് പേജിലും പോസ്റ്റ് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അങ്ങനെ ആഘോഷം കടുക്കുകയാണ്.

 

"Dinkan" car license plates - I got a special license plate in the name of my God, Lord Dinkan the omnipotent, creator...

Posted by Partha Sarathy on Saturday, January 16, 2016

സ്ത്രീ പുരുഷ ഭേദമന്യേ ഏവർക്കും ഏത് പ്രായക്കാർക്കും പ്രവേശനമുള്ള ഏക സന്നിധി പങ്കിലക്കാട് !!!ഡിങ്കൻ ശരണം-ഡിങ്കന്റെ വിശ്വാസികളോട് ഇതേ കുറിച്ച് ചോദിച്ചാൽ മറുപടി ഇങ്ങനെയാകും- പലരും പറഞ്ഞു കേട്ടാവണം, ഇന്നലെ നാണിത്തള്ള എന്നോടു ചോദിച്ചു, ആരാണു ഡിങ്ക ഭഗവാനെന്ന്. ഞാൻ ഒന്നും മിണ്ടാതെ വിശുദ്ധ ബാലമംഗളം എടുത്ത് കയ്യിൽ വച്ച് കൊടുത്തു. ഒറ്റയിരുപ്പിനതു വായിച്ച് തീർത്തിട്ട് നാണിത്തള്ള കുറച്ച് നേരം ചിന്താവിഷ്ട്ടയായ സീതയെപ്പോലെ വായും പൊളിച്ചിരുന്നു, എന്നിട്ട് ഭക്തിനിർഭരമായി മൊഴിഞ്ഞു, ഇന്നു മുതൽ ഞാനുമൊരു ഡിങ്കോയിസ്റ്റാണ്, മാഷാ ഡിങ്കാ. അതെ, ചിന്തിക്കുന്നവർക്ക് കുന്ത്രാണ്ടമുണ്ട്. വിശുദ്ധ ബാലമംഗളം 34ആം പേജ് നോക്കുക :

മിട്ടു മുയലേ, പറയുക. എന്നിൽ വിശ്വസിച്ചവളെ പരിചരിക്കാനായി ഡിങ്ക സ്വർഗത്തിൽ ഞാൻ ഒഴുക്കി നിർത്തിയിരിക്കുന്നത് കന്യകന്മാരായ 72 ഹൂറന്മാരെയാണ് .കറുപ്പും വെളുപ്പും, വിത്ത് സിക്‌സ് പാക്ക് മസിൽസ്. ദാഹിക്കുമ്പോൾ കോരിക്കുടിക്കാൻ റെഡ് വൈൻ ഒഴുകുന്ന പുഴകൾ. അവളവിടെ അടുക്കളയിൽ കയറേണ്ടതില്ല. എല്ലാക്കാര്യവും ഹൂറന്മാർ നോക്കിക്കോളും. മഞ്ഞായാലും, മഴയായാലും മേക്കപ്പ് ഒലിച്ച് പോവുകയേയില്ല. മതിയാവോളം സീരിയൽ കാണാം, കരയാം, വട്ടം കൂടിയിരുന്നു പരദൂഷണം പറയാം, പാതിരാ ഡിങ്ക ക്ലബ്ബുകളിൽ പോയി രാപ്പാർക്കാം. ചുരുക്കത്തിൽ അങ്ങടാർമാദിക്കാം

എന്തിനധികം, ഈ ഭൂമിയിൽ പോലും സ്ത്രീകൾക്ക് ഇത്രയധികം സ്വാതന്ത്ര്യം നൽകുന്ന മറ്റേതൊരു മതമാണുള്ളത്. പങ്കിലക്കാട്ടിലെ പങ്കില മല ഡിങ്കക്ഷേത്രം നോക്കുക. ഏത് സ്ത്രീയ്ക്കും എപ്പോൾ വേണമെങ്കിലും ഡിങ്ക ദർശനം നടത്താം, ആരും തടയില്ല. ഡിങ്കൻ പറയുന്നത് ശദ്ധിക്കുക, വി.ബാ.മം പേജ് 143 'എനിക്ക് സ്ത്രീ പുരുഷ വ്യത്യാസമില്ല. സ്ത്രീയേ, നിന്നെ കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്ന ഒരു കൂറ മനുഷ്യനല്ല ഞാൻ. ക മാ റ ഏീറ, പകുതി തൊലിച്ച ഒരു കപ്പയിൽ നിന്നും മനുഷ്യനെ ശ്രിഷ്ട്ടിച്ചവനാണു ഞാൻ. എന്റെ ശ്രിഷ്ട്ടിയാണു നീയും. മനസു ശുദ്ധമാക്കി നീ പങ്കില മല ചവിട്ടുക. നിന്റെ പീരിയഡ് എണ്ണിയിരിക്കുകയോ, തലമുടി പുറത്തു കാണുന്നുണ്ടോന്ന് നോക്കിയിരിക്കുകയോ അല്ല എന്റെ പണി, തേങ്ങയിൽ വെള്ളം നിറയ്ക്കുന്നവനും, ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുന്നവനുമാണു ഞാൻ ണീം... ഇത്രയൊക്കെ വായിച്ച് കഴിഞ്ഞാൽ നാണിത്തള്ളയ്‌ക്കെന്നല്ല, ആർക്കെങ്കിലും ഡിങ്കന്റെ അസ്തിത്വത്തെ നിഷേധിക്കാനാവുമോ ? ഒരിക്കലുമില്ല-ഇങ്ങനെ പോകും മറുപടി.

അന്ധവിശ്വാസങ്ങളേയും മതാചാരങ്ങളേയും തള്ളപ്പറയുന്നവരുടെ കൂട്ടായ്മയാണ് ഡിങ്കോയിസം. ഇവരുടെ ദൈവമാണ് ബാലമംഗളത്തിലൂടെ മലയാളിയുടെ പ്രിയപ്പെട്ടവനായി ഡിങ്കൻ. ചോദിക്കുന്നത് എന്തും നൽുകം ദൈവം. ഡിങ്കന്റെ അനുഗ്രഹമുണ്ടെങ്കിൽ പിന്നെ ഒന്നും പേടിക്കേണ്ട. ഏത് ആപത് ഘട്ടത്തിലും അവൻ പറന്നെത്തും. ഇത്തരം ശ്രുതി പാടലുകൾ സോഷ്യൽ മീഡിയിയൽ സജീവമാണ്. ഇതിനിടെയാണ് കൊച്ചിക്കാരൻ പാർത്ഥസാരഥി കാലിഫോർണിയയിൽ കാറിന്റെ നമ്പർ പ്ലേറ്റ് ഡിങ്കന്റെ പേരിലാക്കുന്നത്.

 

 

എന്തുകൊണ്ട് ഭഗവാൻ ഡിങ്കൻ , കാരണങ്ങൾ പറഞ്ഞാൽ തീരില്ല. ...1. ശക്തരിൽ ശക്തൻ. ....2. പരമ കാരുണ്യവാൻ. .....3. പ്രവാചക...

Posted by Dinkan ശക്തരിൽ ശക്തൻ on Tuesday, June 30, 2015