- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''സ്ഫടികത്തിന്റെ പശ്ചാത്തല സംഗീതവും പാട്ടും ചിത്രത്തിന്റെ വിജയത്തിന് എത്രത്തോളം കാരണമായെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല; എന്റെ ഹൃദയത്തിൽ നിന്നും എന്നും എസ്‌പിക്ക് സൂക്ഷിക്കാൻ ഒരു കുതിരപ്പവൻ'',; എസ് പി വെങ്കിടേഷിന്റെ അപൂർവ്വ ചിത്രം പങ്കുവെച്ച് കുറിപ്പുമായി സംവിധായകൻ ഭദ്രൻ
തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചേറ്റിയ 'സ്ഫടികം' 28 വർഷങ്ങൾക്ക് ശേഷം വീണ്ടും 4കെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ തിയേറ്ററുകളിൽ റിലീസിനൊരുങ്ങുകയാണ്.ഇപ്പോഴിതാ സംവിധാകൻ ഭദ്രൻ സിനിമയുടെ റീ മാസ്റ്ററിങ് ജോലികൾക്കിടയിൽ തന്റെ മനസ്സുടക്കിയ ഒരു ചിത്രവും കുറിപ്പും ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. സ്ഫടികത്തിന്റെ സംഗീത സംവിധായകൻ എസ്‌പി വെങ്കിടേഷിനെക്കുറിച്ചാണ് ഭദ്രന്റെ കുറിപ്പ്.
'എന്റേയും കണ്ണ് നിറയിച്ച നിമിഷമായിരുന്നു അത്. യാദൃശ്ചികമായി ക്യാമറയിൽ പെട്ട ഈ ചിത്രം ഞാൻ എന്നും സൂക്ഷിക്കും. എത്രയോ പ്രാവശ്യം കണ്ട് സംഗീതം ചെയ്ത ഈ സിനിമ ഒരിക്കൽ കൂടി 4ഗ അറ്റ്മോസിന് വേണ്ടി സംഘർഷ ഭരിതമായ സീനുകളിലൂടെ മ്യൂസിക് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആ ഹൃദയം ഒരു നിമിഷം ഖനീഭവിച്ചു. ആ കണ്ണുകൾ നിറഞ്ഞു ഒഴുകി. ഇതിന്റെ അപാരമായ ബാക്ഗ്രൗണ്ട് സ്‌കോറും ഇതിലെ പാട്ടുകളും ഈ സിനിമയെ എത്രമാത്രം സഹായിച്ചു എന്ന് എത്ര വാക്കുകൾ ചേർത്ത് പറഞ്ഞാലും മതിയാവില്ല. എന്റെ ഹൃദയത്തിൽ നിന്നും എന്നും എസ്‌പിക്ക് സൂക്ഷിക്കാൻ ഒരു കുതിരപ്പവൻ'', ഭദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.
പുത്തൻ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രത്തിന്റെ റീറിലീസ്. ഫെബ്രുവരി ഒൻപതിന് 4കെ ഡോൾബി അറ്റ്മോസ് ദൃശ്യ-ശ്രവ്യ ചാരുതയോടെ 'സ്ഫടികം' കേരളത്തിൽ 150-ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ൽ പരം തിയേറ്ററുകളിലുമാകും റിലീസ് ചെയ്യുക.
4കെ ദൃശ്യ -ശ്രവ്യ മികവിൽ ചിത്രമിറങ്ങുമ്പോൾ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടെ പ്രായഭേദമന്യേ ഏവർക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം ഈ സിനിമയിലുണ്ടാകുമെന്നാണ് ഭദ്രൻ ഉറപ്പുനൽകിയിരിക്കുന്നത്. ഏതാനും പുതിയ ഷോട്ടുകളും സിനിമയിലുണ്ടാകുമെന്ന് ഭദ്രൻ വെളിപ്പെടുത്തിയിട്ടുണ്ട്.
ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ്. ചെന്നെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിങ് നടന്നത്. പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് സ്നേക്ക് പ്ലാന്റ്.
മറുനാടന് മലയാളി ബ്യൂറോ