- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തെയല്ലാതെ വേറെ ആരെയും വിശ്വസിക്കരുതെന്ന് പറഞ്ഞാൽ അത് പ്രണയ തകർച്ചയാകുമോ? ദിയ ബ്രേക്ക് അപ്പ് ആയെന്നും പ്രണയത്തകർച്ചയുടെ വേദനയിലാണെന്നുമുള്ള വാർത്തകൾ വ്യാജമോ? കൃഷ്ണകുമാറിന്റെ മകളുടെ മറുപടി ചർച്ചയാകുമ്പോൾ
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻസ്റ്റഗ്രാം താരവുമായ ദിയ കൃഷ്ണയുടെ പ്രണയ തകർച്ചയുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാജം. ദിയ പ്രണയത്തകർച്ചയിലാണെന്നും അവരുടെ മനസ്സിലെ വേദനകളാണ് ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ പ്രതിഫലിക്കുന്നതെന്നുമായിരുന്നു പ്രചരണം. ഇതാണ് ദിയ നിഷേധിക്കുന്നത്.
''എന്തൊക്കെ കാണണം'' എന്നായിരുന്നു വിഷയത്തിൽ ദിയ പ്രതികരിച്ചത്. തന്റെ പേരിൽ വന്ന ഓൺലൈൻ വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു യൂ ട്യൂബിലെ താരത്തിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ജീവിതത്തിലെ വിശേഷങ്ങൾ ദിയ പങ്കുവയ്ക്കാറുമുണ്ട്. ഇതാണ് തെറ്റിധാരണയായി മാറിയത്.
ദിയ പങ്കുവച്ച ചില വാക്കുകളാണ് പ്രണയം തകർന്നെന്ന വ്യാജ റിപ്പോർട്ടിലേക്ക് കാര്യങ്ങളെത്തിച്ചത്. ''ജീവിതത്തിൽ നിന്ന് ഏറ്റവും കൂടുതൽ പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ്? ആ പാഠങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കിയിട്ടുണ്ടോ?'' എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ദിയ നൽകിയ മറുപടി കുടുംബത്തെയല്ലാതെ വേറെ ആരെയും വിശ്വസിക്കരുതെന്നായിരുന്നു. സ്വാഭാവികമായിരുന്നു ആ മറുപടി. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചു.
ഇപ്പോൾ ആരെയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയും വിവാദമായി. ''ആരേയുമില്ല, സിംഗിൾ ആസ് എ പ്രിങ്കിൾ'' എന്നായിരുന്നു ദിയയുടെ മറുപടി. ''ഓസി നീ ഓക്കേ അല്ലെ'' എന്ന ചോദ്യത്തിനും താര പുത്രി പെർഫെക്ട് ഓകെ എന്നും പറയുകയുണ്ടായി. ഇതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.
ദിയ ബ്രേക്ക് അപ്പ് ആയെന്നും പ്രണയത്തകർച്ചയുടെ വേദനയിലാണെന്നും വാർത്തകളെത്തി. ദിയ പങ്കുവയ്ക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും 'പ്രണയ'വുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ കമന്റുകളും. ഇതെല്ലാം പ്രചരണം പുതിയ തലത്തിലെത്തിച്ചു. ഇതെല്ലാം കളവാണെന്ന് പറയുകയാണ് ദിയ ഇപ്പോൾ.
മറുനാടന് മലയാളി ബ്യൂറോ