തിരുവനന്തപുരം: താൻ വീണ്ടും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ. അടുത്ത സുഹൃത്ത് കൂടിയായ അശ്വിൻ ഗണേശ് തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയാണ് ദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

നേരത്തെ തന്റെ മോതിരമണിഞ്ഞ കൈ ഒരാൾ പിടിച്ചുനിൽക്കുന്ന ചിത്രം ദിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 'ഞാൻ യെസ് പറഞ്ഞു' എന്ന ക്യാപ്ഷനോടെയാണ് ആ ചിത്രം പങ്കുവെച്ചിരുന്നത്. ഇതിന് താഴെ ദിയയുടെ സഹോദരി ഹൻസിക കമന്റ് ചെയ്തിരുന്നു. 'ഡെയ്, ഇതൊക്കെ എപ്പോ?' എന്നായിരുന്നു അദ്ഭുത സ്മൈലിയോട് കൂടി ഹൻസികയുടെ കമന്റ്.

ഇതിന് പിന്നാലെയാണ് ദിയ പ്രൊപ്പോസൽ വീഡിയോ പോസ്റ്റ് ചെയ്തത്. അശ്വിനും ദിയയ്ക്കുമൊപ്പം അടുത്ത സുഹൃത്തുക്കളേയും ഈ വീഡിയോയിൽ കാണാം. കണ്ണുകെട്ടി നിറയെ പൂക്കൾ കൊണ്ടലങ്കരിച്ച വേദിയിലേക്ക് ദിയയെ സുഹൃത്തുക്കൾ കൊണ്ടുവരുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്.

കണ്ണിലെ കെട്ട് അഴിക്കുമ്പോൾ 'വിൽ യു മാരി മീ' എന്നെഴുതിയ ബോർഡും പൂക്കൾ കൊണ്ടലങ്കരിച്ച ഹൃദയത്തിന്റെ ആകൃതിയും കണ്ട് ദിയ അമ്പരയ്ക്കുന്നതും വീഡിയോയിലുണ്ട്. ഇതിനിടയിൽ ദിയയുടെ പിന്നിൽ മുട്ടുകുത്തി നിന്ന് അശ്വിൻ പ്രൊപ്പോസ് ചെയ്യുന്നു. തിരിഞ്ഞുനോക്കുന്ന ദിയ കാണുന്നത് മോതിരം തന്റെ നേരെ നീട്ടിയിരിക്കുന്ന അശ്വിനെയാണ്. ഇതുകണ്ട് ദിയ അദ്ഭുതപ്പെടുന്നതും വിരൽ നീട്ടി മോതിരം സ്വീകരിക്കുന്നതുമാണ് വീഡിയോയുടെ ശേഷിക്കുന്ന ഭാഗത്തുള്ളത്.

 
 
 
View this post on Instagram

A post shared by Diya Krishna (@_diyakrishna_)

അശ്വിനും പ്രൊപ്പോസൽ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ദിയയെ മോതിരം അണിയിക്കാനായി തയ്യാറായി നിൽക്കുന്ന ചിത്രമാണ് അശ്വിൻ പോസ്റ്റ് ചെയ്തത്. 'ഈ ഒരു അവസരത്തിനുവേണ്ടി ഒരു വർഷം മുഴുവൻ ഞാൻ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി'-എന്നാണ് അശ്വിൻ ചിത്രത്തിനൊപ്പം കുറിച്ചത്.