- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ദോശ ചുടാനും പ്രിന്റർ; മാവ് ഒഴിച്ച് കൊടുത്താൽ പ്രിന്ററിലൂടെ പുറത്ത് വരുന്നത് നല്ല മൊരുത്ത ദോശ; സമൂഹമാധ്യമങ്ങളിൽ വൈറലായി ദോശപ്രിന്ററിന്റെ വീഡിയോ; ദോശചുടാനൊന്നും തൽക്കാലും ടെക്നോളജി വേണ്ടെന്ന് കമന്റും
ജോലി എളുപ്പമാക്കാൻ എന്തിനും ഏതിനും ടെക്‌നോളജിയെ ആശ്രയിക്കുന്നവരാണ് ഇന്നത്തെ സമൂഹം.വന്ന് വന്ന് ഭക്ഷണകാര്യത്തിൽ വരെ എത്തി നിൽക്കുന്നു ഈ ടെക്‌നോളജിയുടെ ഇടപെടൽ.അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.
പാചകത്തിനായി പല തരം ഉപകരണങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഒരു പ്രിന്റർ കാണുന്നത് ആദ്യമായിട്ടാരിക്കും. പ്രിന്റർ എന്നുപറഞ്ഞാൽ നമ്മൾക്കെല്ലാം പേപ്പർ പ്രിന്റ് ചെയ്തെടുക്കാനുള്ള ഉപകരണമാണ്. എന്നാൽ ഈ പ്രിന്ററിൽ പേപ്പർ വയ്ക്കുന്നതിന് പകരം ദോശമാവാണ് ഒഴിക്കുന്നത്.
കാരണം ഇതൊരു ദോശ പ്രിന്ററാണ്. വീട്ടുപകരണങ്ങളുടെ വിഭാഗത്തിൽ ഏറ്റവും ശ്രദ്ധേയമായി ദോശ പ്രിന്ററും ഇടം പിടിച്ചിരിക്കുകയാണ്. ഇത്തരത്തിലൊരു ദോശ പ്രിന്റർ വച്ച് എങ്ങനെയാണ് ദോശ തയ്യാറാക്കുന്നതെന്നാണ് ഈ വീഡിയോയിൽ കാണുന്നത്. പ്രിന്ററിൽ പേപ്പർ വയ്ക്കാനുള്ള സ്ഥാനത്ത് മാവൊഴിക്കാനുള്ളൊരു ബോക്സാണുള്ളത്.
അതിലേക്ക് മാവും അൽപം വെള്ളവും ഉപ്പും ചേർത്ത് ദോശ ചുടാനുള്ള പരുവത്തിലാക്കി, ശേഷം പ്രിന്റർ ഓണാക്കുന്നു. ഇതോടെ സാധാരണ പ്രിന്ററിൽ പേപ്പർ റോളായി വരുന്നത് പോലെ ദോശ റോളായി അങ്ങനെ ചുട്ട് വരികയാണ്. ഇടയ്ക്ക് ഇതിലേക്ക് എണ്ണയും ചേർത്തുകൊടുക്കുന്നത് വീഡിയോയിൽ കാണാം.
ദോശ ഭംഗിയായി മൊരിഞ്ഞുവരുന്നതായി കാണാം. ദോശ നാടൻ രീതിയിൽ ചുട്ട് കഴിക്കുന്നതിന് ഒരു പ്രയാസവുമില്ലെന്നും അതിനും ടെക്നോളജിയുടെ ആവശ്യം നിലവിലില്ലെന്നുമെല്ലാം വീഡിയോയുടെ താഴെ കമന്റ് വന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ