- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്കെതിരെ ബോധവൽക്കരണവുമായി മ്യൂസിക്കൽ ആൽബം ദൗത്യം വൈറലാകുന്നു; പാട്ടിന്റെ പ്രകാശനം പ്രമുഖർ ചേർന്ന് സമൂഹമാധ്യമങ്ങളിലൂടെ നിർവഹിച്ചു
മനുഷ്യ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി ദുരുപയോഗമെന്ന വലിയ വിപത്തിനെതിരെ ചെറുത്തു നിൽക്കാൻ അവബോധം തന്നെയാണ് ഏറ്റവും വലിയ ആയുധം എന്ന സന്ദേശം പകരുന്ന മ്യൂസിക്കൽ വീഡിയോ ദൗത്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മറ്റുസാംസ്‌കാരിക നായകർ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഗുൽമോഹർ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ സതീശൻ കോളിയാട്ട് നിർമ്മിച്ച ഗാനത്തിന്റെ വരികൾ ചുവന്നപൂക്കൾ ഗാനപരമ്പര ഉൾപ്പെടെ ആനുകാലികങ്ങളായ നിരവധി ഗാനങ്ങൾക്ക് രചന നിർവഹിച്ചിട്ടുള്ള ഷിജു ആർ കാനായിയുടേതാണ്. വിനിയുടെ സംഗീതത്തിൽ പ്രശസ്ത പിന്നണി ഗായകൻ മധുബാലകൃഷ്ണൻ ആലപിച്ചിരിക്കുന്നു. ഓർക്കസ്‌ട്രേഷൻ & മിക്‌സിങ് ശ്യാം വി സ്ഉം വീഡിയോ അനിമേഷൻ ഫ്രെയിം ഫാക്ടറിയും ചെയ്തിരിക്കുന്നു.
Next Story