- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജനിച്ചത് തിരുവനന്തപുരത്ത്; മാതാപിതാക്കൾക്ക് ഒപ്പം എത്യോപ്യയിൽ എത്തിയത് ആറ് മാസം പ്രായമുള്ളപ്പോൾ; ഇടയ്ക്ക് ജന്മനാടുമായി ബന്ധം മുറിഞ്ഞു; മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം ബന്ധുക്കളെ തിരയുന്നു!'; വൈറലായി ഡോ: എസ്.എസ്. ലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജനിച്ച് മാതാപിതാക്കൾക്ക് ഒപ്പം എത്യോപ്യയിലേക്ക് കുടിയേറിയ മലയാളി അദ്ധ്യാപകൻ മത്യാസ് ഏബ്രഹാം നാട്ടിലെ ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ എന്ന വിവരം പങ്കുവച്ച് ഡോ. എസ് എസ് ലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെ നേറ്റിവിറ്റി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് നിലവിൽ മത്യാസ് ഏബ്രഹാം. നാട്ടിലെ ബന്ധുക്കളുമായും കസിൻസുമായും ബന്ധം പുനഃസ്ഥാപിക്കാനുള്ള മത്യാസ് ഏബ്രഹാമിന്റെ ആഗ്രഹം വെളിപ്പെടുത്തിയുള്ള ഫേസ്‌ബുക്ക് പോസ്റ്റിന് നിരവധി കമന്റുകളാണ് എത്തുന്നത്.
മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം ബന്ധുക്കളെ തിരയുന്നു! എന്ന തലക്കെട്ടോടെയാണ് ഫേസ്‌ബുക്ക് പോസ്റ്റ്. തിരുവനന്തപുരത്ത് പാളയത്താണ് മത്യാസ് ഏബ്രഹാം ജനിച്ചതെന്നും ആറ് മാസം പ്രായമുള്ളപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം എത്യോപ്യയിൽ എത്തിയെന്നുമുള്ള വിവരം കുറിപ്പിൽ പറയുന്നു. മത്യാസ് ഏബ്രഹമിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ഡോ. എസ് എസ് ലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പഠനം എത്യോപ്യയിലും ഇംഗ്ലണ്ടിലുമായിരുന്നു. പണ്ടൊക്കെ ഇടയ്ക്ക് കേരളത്തിൽ വരുമായിരുന്നു. ഒടുവിൽ പാളയത്ത് വന്നത് 1985-ൽ. കുടുംബത്തിലെ ചില സംഭവങ്ങൾ കാരണം നാട്ടിലെ ബന്ധുക്കളുമായുള്ള ബന്ധം അവസാനിച്ചു. കാരണം അറിയില്ല. അച്ഛനും അമ്മയും ഒന്നും പറഞ്ഞുകൊടുത്തില്ല. അവർ മരിച്ചും പോയി. നാട്ടിലെ ബന്ധുക്കളുമായും കസിൻസുമായും ബന്ധം സ്ഥാപിക്കാൻ താല്പര്യമുണ്ട്. ഒരാളുടെ വിവരവും കൈയിലില്ല. അതിനാൽ ലോകത്ത് സഹോദരിയല്ലാതെ മറ്റൊരു 'ബന്ധു'വുമില്ല. വിവാഹവും കഴിച്ചിട്ടില്ല എന്ന് ഡോ. എസ് എസ് ലാൽ തന്റെ കുറിപ്പിൽ പറയുന്നു.
അച്ഛൻ കോട്ടയംകാരൻ കല്ലുങ്കൽ എബ്രഹാം ജോർജ്. അമ്മ തിരുവനന്തപുരത്തുകാരി എലിസബത്ത് (രമണി). കെ.പി. വർഗീസ് ആയിരുന്നു അമ്മയുടെ അച്ഛൻ. ഡോ. കല്ലുങ്കൽ എബ്രഹാം ജോസഫ് ആയിരുന്നു അച്ഛന്റെ അച്ഛൻ. മെഡിക്കൽ ഡോക്ടർ ആയിരുന്നു. ബന്ധുക്കളെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും ഫലമില്ലാതെ പോയി.
പാളയത്ത് വെസ്റ്റ് എൻഡ് ടെയ്‌ലേഴ്‌സിന് പിന്നിലായിരുന്നു തിരുവനന്തപുരത്തെ വീട്. ആരെങ്കിലും അന്വേഷിക്കുകയാണെങ്കിൽ തരാൻ ഇമെയിലും തനിക്ക് കൈമാറിയിട്ടുണ്ടെന്നും കുറിപ്പിൽ ഡോ. എസ് എസ് ലാൽ വ്യക്തമാക്കുന്നു.
ഡോ. എസ് എസ് ലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം ബന്ധുക്കളെ തിരയുന്നു !
എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെ നേറ്റിവിറ്റി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് മത്യാസ് ഏബ്രഹാം.
തിരുവനന്തപുരത്ത് പാളയത്ത് ജനിച്ചു. ആറ് മാസം പ്രായമുള്ളപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം എത്യോപ്യയിൽ എത്തി. പഠനം എത്യോപ്യയിലും ഇംഗ്ലണ്ടിലും. പണ്ടൊക്കെ ഇടയ്ക്ക് കേരളത്തിൽ വരുമായിരുന്നു. ഒടുവിൽ പാളയത്ത് വന്നത് 1985-ൽ. കുടുംബത്തിലെ ചില സംഭവങ്ങൾ കാരണം നാട്ടിലെ ബന്ധുക്കളുമായുള്ള ബന്ധം അവസാനിച്ചു. കാരണം അറിയില്ല. അച്ഛനും അമ്മയും ഒന്നും പറഞ്ഞുകൊടുത്തില്ല. അവർ മരിച്ചും പോയി. നാട്ടിലെ ബന്ധുക്കളുമായും കസിൻസുമായും ബന്ധം സ്ഥാപിക്കാൻ താല്പര്യമുണ്ട്. ഒരാളുടെ വിവരവും കൈയിലില്ല. അതിനാൽ ലോകത്ത് സഹോദരിയല്ലാതെ മറ്റൊരു 'ബന്ധു'വുമില്ല. വിവാഹവും കഴിച്ചിട്ടില്ല.
അച്ഛൻ കോട്ടയംകാരൻ കല്ലുങ്കൽ എബ്രഹാം ജോർജ്. അമ്മ തിരുവനന്തപുരത്ത്കാരി എലിസബത്ത് (രമണി). കെ.പി. വർഗീസ് ആയിരുന്നു അമ്മയുടെ അച്ഛൻ. ഡോ. കല്ലുങ്കൽ എബ്രഹാം ജോസഫ് ആയിരുന്നു അച്ഛന്റെ അച്ഛൻ. മെഡിക്കൽ ഡോക്ടർ ആയിരുന്നു. ബന്ധുക്കളെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും ഫലമില്ലാതെ പോയി.
പാളയത്ത് വെസ്റ്റ് എൻഡ് ടെയ്‌ലേഴ്‌സിന് പിന്നിലായിരുന്നു തിരുവനന്തപുരത്തെ വീട്. ആരെങ്കിലും അന്വേഷിക്കുകയാണെങ്കിൽ തരാൻ ഇമെയിലും എനിക്ക് തന്നിട്ടുണ്ട്.
ഡോ: എസ്.എസ്. ലാൽ
മറുനാടന് മലയാളി ബ്യൂറോ