ന്യൂഡൽഹി: ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും ത്രെഡും, മെസഞ്ചറും ഡൗണായത് ഇന്ത്യയിൽ മാത്രമല്ല, നിരവധി രാജ്യങ്ങളിൽ. യുഎസിലും, യുകെയിലും, ഓസ്‌ട്രേലിയയിലും ബ്രസീലിലും എല്ലാം ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ തടസ്സം നേരിട്ടു. ഒരു മണിക്കൂറിന് ശേഷം ഫേസ്‌ബുക്കും ഇൻസ്റ്റയും തിരിച്ചെത്തി.

ആപ്പുകൾ ലോഡ് ചെയ്യാനോ, സന്ദേശങ്ങൾ അയയ്ക്കാനോ, ഫീഡുകൾ തിരയാനോ, ഉപയോക്താക്കൾക്ക് സാധിച്ചില്ലെന്ന് ഔട്ട്‌റേജ് ട്രാക്കിങ് വെബ്‌സൈറ്റായ ഡൗൺ ഡിറ്റക്റ്റർ റിപ്പോർട്ട് ചെയ്തു. ഫേസ്‌ബുക്കിൽ മൂന്നുലക്ഷത്തിലേറെയും ഇൻസ്റ്റയിൽ 20,000 ത്തിലേറെയും, ഔട്ട്‌റേജ് റിപ്പോർട്ടുകൾ വന്നു. പലരും താനേ ലോഗ് ഔട്ടായി. ലോഗ് ഔട്ടായവർക്ക് പിന്നീട് ലോഗ് ഇൻ ചെയ്യാൻ സാധിച്ചില്ല. പാസ് വേഡ് ശരിയല്ല എന്നായിരുന്നു അറിയിപ്പ്. ഇപ്പോൾ ലോഗ് ഇന്നുകൾ ശരിയായി വരുന്നു.

ഉപയോക്താക്കൾക്ക് സേവനങ്ങൾ കിട്ടാൻ തടസ്സം നേരിട്ടതായി മെറ്റ വക്താവ് ആൻഡി സ്‌റ്റോൺ സ്ഥിരീകരിച്ചു. സേവനം പുനഃ സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മെറ്റയുടെ തന്നെ വാട്‌സാപ്പിൽ ഔട്ട്‌റേജുകൾ ഉണ്ടായില്ല. എന്നാൽ പുതുതായി ലോഞ്ച് ചെയ്ത എക്‌സിന്റെ എതിരാളി ത്രഡ്‌സ് ഡൗണായി. കഴിഞ്ഞ വർഷം വാട്‌സാപ്പ് അടക്കം എല്ലാം മെറ്റ പ്ലാറ്റ്‌ഫോമുകളിലും ജൂലൈയിൽ വലിയ ഔട്ട്‌റേജ് ഉണ്ടായിരുന്നു. പിന്നീട് സേവനങ്ങൾ പുനഃ സ്ഥാപിച്ചു. സമാനപ്രശ്‌നം ജൂണിലും സംഭവിച്ചിരുന്നു. രാത്രി 7.32 ഓടെയാണ് ചൊവ്വാഴ്ച ഫേസ്‌ബുക്കിലും, ഇൻസ്റ്റയിലും ഔട്ട്‌റേജ് തുടങ്ങിയത്. അത് 9 മണിയോടെ വർദ്ധിച്ചു. ഇൻസ്റ്റ ആപ്പിൽ 70 ശതമാനം പേർക്കും പ്രശ്‌നമുണ്ടായി. 27 ശതമാനം പേർക്ക് ഫീഡിലും 10 ശതമാനം പേർക്ക് ലോഗ് ഇന്നിലും പ്രശ്‌നമുണ്ടായി. അതേസമയം, ഫേസ്‌ബുക്കിൽ 75 ശതമാനം പേർക്ക് ലോഗ് ഇൻ പ്രശ്‌നം ഉണ്ടായി. 27 ശതമാനം പേർക്ക് ആപ്പിലും, 10 ശതമാനം പേർക്ക് വെബ്‌സൈറ്റിലും പ്രശ്‌നം അനുഭവപ്പെട്ടു.

യൂറോപ്യൻ യൂണിയനിലെ പുതിയ ഡിജിറ്റൽ മാർക്കറ്റ്‌സ് നിയമം( ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ മത്സരം വർദ്ധിപ്പിക്കുന്ന നിയമം) പാലിക്കാൻ മെറ്റ അടക്കം ടെക്ക് ഭീമന്മാർക്ക് ഒരു ദിവസം കൂടി സമയപരിധി ബാക്കി നിൽക്കെയാണ് ഔട്ട്‌റേജ് റിപ്പോർട്ട് ചെയ്തത്.

"twitter-tweet">

Mark Zuckerberg Currently ????????

#instagramdown #facebookdown#Instagram #Facebook pic.twitter.com/nfFZq4YCg8

— ???????????????????? ???????????????????????? ???????? (@nisar_ahemad45) March 5, 2024