കൊച്ചി: വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വൈദ്യശാസ്ത്രം ദിനംപ്രതി സാക്ഷിയാകുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാൻ പ്രെഗ്‌നെൻസിയെന്ന ചരിത്രപരമായ മറ്റൊരു മുഹൂർത്തത്തിന്റെ പടിവാതിൽക്കലാണ് വൈദ്യശാസ്ത്ര രംഗം. രാജ്യത്ത് ആദ്യമായി കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുകയാണ് ട്രാൻസ് ജെൻഡർ ദമ്പതികളിലെ പുരുഷ പങ്കാളി. സഹദ് ഫാസിൽ-സിയ പവൽ ദമ്പതികളാണ് ചരിത്രം കുറിക്കാനൊരുങ്ങുന്നത്.

ആൺപെൺ ശരീരങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം മനസു കൊണ്ട് ചേർന്നു നിന്ന സഹദ് ഫാസിൽ സിയ പവൽ ട്രാൻസ് ദമ്പതിമാരാണ് വിപ്ലവകരമായൊരു മാറ്റത്തിന് നാന്ദി കുറിക്കുന്നത്. തന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്നത്തിനു ഭർത്തവ് സഹദ് ഫാസിലിലൂടെ പൂർണതയുണ്ടാകാൻ പോകുകയാണെന്ന് സിയ പവൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവയ്ക്കുന്നു.



ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷ വാർത്ത ഇരുവരും പങ്കുവച്ചത്. ചന്തു പയ്യന്നൂരാണ് ചിത്രങ്ങൾ പകർത്തിയത്.

തന്റെയുള്ളിലെ മാതൃത്വമെന്ന സ്വപ്നങ്ങൾക്ക് പങ്കാളിയായ സഹദ് ഫാസിലിലൂടെ പൂർണത നൽകാൻ ഒരുങ്ങുകയാണെന്ന് സിയ പവൽ ഇൻസ്റ്റാഗ്രാമിൽ എഴുതിയ കുറിപ്പിലൂടെ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ് ഹൃദസ്പർശിയായ സിയ പവലിന്റെ കുറിപ്പ്.



സിയ പവലിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ് പൂർണരൂപം

ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാൻ അറിഞ്ഞു വളർന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം ' അമ്മ'..... ???? ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മ മത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം..... ഞാൻ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങൾ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാൾക്ക് പേരും കണ്ടു വച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതീക്ഷ...... എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു.... കുറഞ്ഞ ദിനങ്ങൾ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നൽകണേ നാഥാ.........??

എന്റെ സ്വപ്നങ്ങൾക്കു ചിറകുവിരിച്ച് എനിക്കു കൂട്ടായത് എന്റെ ഇക്ക? @zahhad__fazil ?പിറന്ന ശരീരത്താൽ ജീവിക്കാൻ മാനസികമായ ബുദ്ധിമുട്ടുകൾക്കിടയിൽ തന്റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ജീവിക്കുമ്പോൾ അവന്റെ ശരീരത്തെ ആഗ്രഹങ്ങൾക്കനുസരിച്ച് മാറ്റുവാൻ ആരംഭിച്ചു. ഹോർമോൺ തെറപ്പികളും Breast removal surgery യും. കാലം ഞങ്ങളെ ഒരുമിപ്പിച്ചു. മൂന്ന് വർഷമാകുന്നു. അമ്മ എന്ന എന്നിലെ സ്വപ്നം പോലെ അച്ഛൻ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു. പൂർണ സമ്മതത്താൽ ഇന്ന് 8 മാസം പ്രായമുള്ള ജീവൻ തന്റെ ഉദരത്തിൽ ചലിക്കുന്നു. ഞങ്ങളുടെ ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാൻ ഞങ്ങളെടുത്ത തീരുമാനങ്ങൾ പിന്തുണച്ചു. ഞങ്ങൾ അറിഞ്ഞതിൽ പറഞ്ഞാൽ ഇന്ത്യയിലെ ആദ്യത്തെ TRAN'S MAN PREGNANCY. ഒറ്റപ്പെട്ട ജീവിതത്തിൽ കൊച്ചു കുടുംബമാകുന്ന ഞങ്ങൾക്ക് പൂർണ പിന്തുണയോടെ കൂടെ നിന്ന എന്റെ ഇത്താക്കും അളിയനും അവന്റെ അമ്മയ്ക്കും പെങ്ങൾക്കും Drക്കും ഞങ്ങളെ ഇഷ്ടപ്പെട്ടു കൂടെ നിക്കുന്ന എല്ലാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.