- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു പേരിൽ ഷാറൂഖ് ഖാനെ പരിചയപ്പെടുത്തി, മാതാപിതാക്കൾ വിവാഹത്തെ എതിർത്തു; മതവും സിനിമാ പ്രേമവുമെല്ലാം കുടുംബത്തിൽ പ്രശ്‌നമായിരുന്നു; വിവാഹകാലത്തെ കുറിച്ച് ഗൗരി ഖാൻ
മുംബൈ: ബോളിവുഡിലെ മാതൃക ദമ്പതികളെന്നാണ് ഷാറൂഖ് ഖാനും ഗൗരി ഖാനും അറിയപ്പെടുന്നത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷം 1991ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴും ആ ഇന്നിങ്‌സിന് കോട്ടങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ തുടങ്ങുന്നു. ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചിട്ട് മുപ്പത് വർഷത്തിലേറെ ആകുന്നെങ്കിലും താരങ്ങളുടെ പ്രണയവും വിവാഹമെല്ലാം ഇന്നും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോൾ വീണ്ടും തങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞിരിക്കയാണ് ഗൗരി ഖാൻ.
തുടക്കത്തിൽ ഷാറൂഖ് ഖാനുമായുള്ള വിവാഹത്തിന് ഗൗരിയുടെ കുടുംബാംഗങ്ങൾക്ക് താൽപര്യമില്ലായിരുന്നു. മതവും സിനിമയോടുള്ള താൽപര്യവും പ്രായവുമെല്ലാം കുടുംബത്തിൽ പ്രശ്‌നമായിരുന്നു. ഗൗരി ഖാനാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹിതരാകുമ്പോൾ ഗൗരിക്ക് 21 വയസും ഷാറൂഖിന് 26 ആയിരുന്നു പ്രായം.
'വ്യത്യസ്ത മതം, സിനിമ സ്വപ്നം, രണ്ട് പേരും ചെറുപ്പം ഇതെല്ലാം വിവാഹത്തിന് വലിയ തടസങ്ങളായിരുന്നു. മാതാപിതാക്കളുടെ മുന്നിൽ അഭിനവ് എന്ന പേരിലാണ് ഷാറൂഖിനെ ആദ്യം പരിചയപ്പെടുത്തിയത്. ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു അത്. പക്ഷേ അത് വെറും അപക്വമായ തീരുമാനമായിരുന്നു'- ഗൗരി അഭിമുഖത്തിൽ പറഞ്ഞു.
മറുനാടന് ഡെസ്ക്