കൊച്ചി: പൃഥ്വിരാജിനേയും നയൻതാരയേയും പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ?ഗോൾഡിന്റെ റിലീസ് സംബന്ധിച്ച് പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുകയെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

ഓണം റിലീസായി ചിത്രം എത്തും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. തങ്ങളുടെ ജോലി വൈകിയതിനാൽ ചിത്രം എത്താൻ വൈകും എന്നാണ് ആരാധകരെ അൽഫോൻസ് പുത്രൻ അറിയിച്ചത്. പിന്നാലെയാണ് ഇപ്പോൾ റിലീസ് തീയതി പ്രഖ്യാപിക്കാൻ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണെന്ന് മാജിക് ഫ്രെയിംസും അറിയിച്ചിരിക്കുന്നത്.

'ഞങ്ങളുടെ നിർമ്മാണത്തിൽ ഒരുങ്ങിയ 'ഗോൾഡ്' എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക... നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാൻ' .., എന്നാണ് ഫെയിസ്ബുക്ക് കുറിപ്പ്.