- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുക ആരംഭിച്ച അന്നുമുതൽ ചുമ തുടങ്ങി; പിന്നെ ശ്വാസം മുട്ടായി, തല പൊളിയുന്ന വേദനയും'; പത്ത് ദിവസമായി അനുഭവിക്കുന്ന ദുരിതം പറഞ്ഞ് ഗ്രേസ് ആന്റണി; ബ്രഹ്മപുരത്ത് പ്രതിഷേധം കനക്കുന്നു
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുന്ന പ്രശ്നങ്ങൾ പറഞ്ഞ് നടി ഗ്രേസ് ആന്റണി. പുക ആരംഭിച്ച ആദ്യ ദിവസം മുതൽ തനിക്കു വീട്ടുലുള്ളവർക്കും ചുമ തുടങ്ങി എന്നാണ് ഗ്രേസ് പറയുന്നത്. അത് ശ്വാസംമുട്ടലായെന്നും കണ്ണു നീറി വെള്ളം വന്നു തുടങ്ങിയെന്നുമാണ് താരം കുറിക്കുന്നത്. ഇപ്പോൾ തലപൊളിയുന്ന വേദനയാണെന്നും ഗ്രേസ് പറയുന്നത്. ഗ്രേസ് ആന്റണിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം.
ഗ്രേസ് ആന്റണിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം
കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുകയാണ് ജനങ്ങൾ. ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളെ ഈ നിലയിൽ ആരാണ് എത്തിച്ചത്. നമ്മളൊക്കെത്തന്നെ അല്ലെ? മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലത് ഞാൻ എന്റെ അവസ്ഥ പറയാം. പുക ആരംഭിച്ച അന്നുമുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി. കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട പത്ത് ദിവസമായി അനുഭവിക്കുന്നതാണ്. അപ്പോൾ തീയണയ്ക്കാൻ പാടുപെടുന്ന അഗ്‌നിശമന സേനയുടേയും ബ്രഹ്മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടേയും അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിച്ച് അത് പരിഹരിക്കുന്നതിലും നല്ലത് അത് വരാതെ നോക്കുന്നതല്ലേ. ലോകത്ത് എന്ത് പ്രശ്നം ഉണ്ടായാലും പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് പറഞ്ഞ് പ്രതികരിക്കുന്ന നമുക്ക് എന്താ ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ? അതോ പുകയടിച്ച് ബോധംകെട്ട് ഇരിക്കുകയാണോ? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യനു വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ല എന്നുള്ള ഉറപ്പാണ്. ഇപ്പോൾ അതും പോയിക്കിട്ടി.
മറുനാടന് മലയാളി ബ്യൂറോ