ബംഗളൂരു:കർണാടക ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഹാൾടിക്കറ്റിൽ പരീക്ഷാർഥിയുടെ ചിത്രത്തിന് പകരം സണ്ണിലിയോണിന്റെ ചിത്രം അച്ചടിച്ചു.ഹാൾടിക്കറ്റിന്റെ ചിത്രമടക്കം പുറത്തുവന്നതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് കർണാടക വിദ്യാഭ്യാസവകുപ്പ്.നവംബർ ആറിന് നടന്ന കർണാടക ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ഹാൾ ടിക്കറ്റിലാണ് പരീക്ഷാർഥിയുടെ ഫോട്ടോക്ക പകരം സണ്ഇലിയോണിന്റെ ചിത്രം വന്നത്.ഇതിന്റെ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചയയാതോടെ അന്വേഷണം നടത്താൻ കർണ്ണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

കർണാടക രുദ്രപ്പ കോളേജിൽ പരീക്ഷയ്ക്കെത്തിയ പരീക്ഷാർഥിയുടെ ഫോട്ടോയാണ് മാറിപ്പോയത്. അബദ്ധം തിരിച്ചറിഞ്ഞ പ്രിൻസിപ്പൽ സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനിടെ അപ്ലോഡ് ചെയ്ത ചിത്രം മാറിപ്പോയതാകാം ഇത്തരത്തിൽ സംഭവിച്ചതിന് കാരണമെന്നാണ് പൊലീസ് ഭാഷ്യം.

യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പരീക്ഷാർഥി സമർപ്പിക്കുന്ന വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ആണ് ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്നത്.അതിലെ വിവരങ്ങളോ ഫോട്ടോയോ മാറിയിട്ടുണ്ടെങ്കിൽ ഉത്തരവാദിത്തം പരീക്ഷാർഥിക്കാണ്.എന്നിരുന്നാലും വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.എന്നാൽ ഓൺലൈൻ അപേക്ഷ താനല്ല പൂരിപ്പിച്ചതെന്നും മറ്റൊരാളെ ഏൽപിക്കുകയാണ് ചെയ്തെന്നുമാണ് പരീക്ഷാർഥി പറയുന്നത്.