- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി
തിരുവനന്തപുരം: കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ 45 മണിക്കൂർ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. മോദിയുടെ ഗാന്ധി പരാമർശത്തിലാണ് പേരടിയുടെ പരിഹാസം. ഒരു മനുഷ്യനെ ജീ എന്ന് ആദ്യം വിളിക്കുന്നത് ഗാന്ധിജിയെ ആയിരുന്നു. വിവേകാനന്ദ പാറയിലെ ധ്യാനം നല്ലതാണ്..ഇന്നത്തെ ധ്യാനത്തിൽ വിവേകാനന്ദൻ നിങ്ങൾക്ക് പറഞ്ഞുതരും ഗാന്ധിജി ആരാണെന്ന്..ആരായിരുന്നു എന്ന്..പുതിയ ബോധവുമായി തിരിച്ചുവരിക..ധ്യാനബോധാശംസകൾ എന്നാണ് ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചത്.
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'ഞാൻ 1969ൽ കോഴിക്കോട് ബിച്ച് ആശുപത്രിയിലാണ് ജനിച്ചത്...എന്റെ ഓർമ്മകൾ എപ്പോഴാണ് തുടങ്ങിയത് എന്ന് എനിക്കോർമ്മയില്ല..ജനിതക ശാസത്ര പ്രകാരം ഏതാണ്ട് നാല് വയസുമുതലായിരിക്കണം..1973 മുതൽ...അന്ന് മുതൽ എനിക്ക് ഈ മനുഷ്യനെ അറിയാം...വട്ട കണ്ണടയും നീളമുള്ള വടിയും ഒറ്റമുണ്ടും ചിരിക്കുന്ന മുഖവും കണ്ടാൽ അത് സ്വാതന്ത്ര്യമാണെന്ന ഓർമ്മപ്പെടുത്തലിന്റെ ആദ്യത്തെ രാഷ്ട്രിയ പാഠം...തോക്കും കത്തിയും കഠാരയും ഭീകരവാദമാണെന്ന് പഠിപ്പിച്ച ആദ്യത്തെ അധ്യായം...ഒരു മനുഷ്യനെ ജീ എന്ന് ആദ്യം കുട്ടി വിളിക്കുന്നത് ഈ മനുഷ്യനെയായിരുന്നു..അതുകൊണ്ട് തന്നെ 1982ൽ ഗാന്ധി സിനിമ സ്‌കൂളിൽ നിന്ന് കൂട്ടുകാരോടും അദ്ധ്യാപകരോടും ഒപ്പം ചേർന്ന് തിയറ്ററിൽ ഇരുന്നു കാണുമ്പോൾ അത് ഞാൻ അറിഞ്ഞ ചരിത്രത്തിലൂടെയുള്ള ഒരു യാത്ര മാത്രമായിരുന്നു എനിക്ക്...അതുകൊണ്ട് പ്രിയപ്പെട്ട പ്രധാനമന്ത്രി..വിവേകാനന്ദ പാറയിലെ ധ്യാനം നല്ലതാണ്..ഇന്നത്തെ ധ്യാനത്തിൽ വിവേകാനന്ദൻ നിങ്ങൾക്ക് പറഞ്ഞുതരും ഗാന്ധിജി ആരാണെന്ന്..ആരായിരുന്നു എന്ന്..പുതിയ ബോധവുമായി തിരിച്ചുവരിക..ധ്യാനബോധാശംസകൾ".