- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാരൂഖുമായുള്ള സിനിമ ഉപേക്ഷിച്ചിട്ടില്ല ; തിരക്കഥ പൂർത്തിയായൽ ഉടൻ കഥ പറയും ; സംവിധാന രംഗത്തേക്ക് ഉടൻ പ്രതീക്ഷിക്കാമെന്നും ശ്യാംപുഷ്കരൻ
തിരുവനന്തപുരം: ബോളിവുഡിന്റെ കിങ് ഖാനുമായുള്ള ചിത്രം ഓൺ ആണെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ.ഷാരൂഖുമായുള്ള ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്നും തിരക്കഥ പൂർത്തിയായാൽ നടനോട് കഥ പറയുമെന്നും ശ്യാം പുഷ്കർ പറഞ്ഞു.സൗത്ത് ഇന്ത്യൻ സിനിമകൾ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ഷാരൂഖ് എന്നും അദ്ദേഹത്തെ ഒന്നുകൂടി കാണാൻ പോകുന്നുണ്ട് എന്നും ശ്യാം പറഞ്ഞു.
ആ ചിത്രം ഇപ്പോഴും ഓൺ ആണ്. ഷാരൂഖ് ഖാനെ പോലെ ഒരു വലിയ താരത്തെ വച്ച് സിനിമ ചെയ്യണമെങ്കിൽ രണ്ടോ മൂന്നോ വർഷം അതിനായി മാറ്റിവെയ്ക്കണം. അതിന്റെ തിരക്കഥ പൂർത്തിയായാൽ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യൻ സിനിമകൾ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം.
ശ്യം പുഷ്കർ സംവിധാനത്തിലേക്കുണ്ടാകുമോ എന്ന ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ, 'ഒട്ടും വൈകാതെ തന്നെ പ്രതീക്ഷിക്കാം. അസിസ്റ്റന്റ് ഡയറക്ടറാണ് ഞാൻ തുടങ്ങുന്നത്. സംവിധായകനാകണം എന്ന ആഗ്രഹവുമായാണ് സിനിമയിലേക്ക് വരുന്നത്. പിന്നെ ഞാൻ തന്നെ എഴുതണമല്ലോ എന്ന മടി കാരണമാണ് അത് നീണ്ട് പോകുന്നതും.ചില ഐഡിയകൾ ആലോചിച്ചുകൊണ്ടിരിക്കുകയാണ്,' ശ്യാം പുഷ്കർ കൂട്ടിച്ചേർത്തു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്യാം പുഷ്കറിന്റെ പ്രതികരണം.
ശ്യാമിന്റെ ഏറ്റവും പുതിയ സിനിമയാണ് വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'തങ്കം'. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഹീദ് അരാഫത്താണ്. ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് തങ്കം. വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ