'ഇത്രയൊക്കെ ആവശ്യമുണ്ടോയെന്ന് ആളുകൾ ചിന്തിക്കണം'; തനിക്കെതിരെ നടക്കുന്നത് ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വേർഷൻ; ഇതിനൊരു അവസാനം എങ്ങനെയുണ്ടാക്കും എന്നുള്ളത് തനിക്കറിയില്ല; സോഷ്യൽ മീഡിയ ആക്രമണങ്ങൾക്കെതിരെ നടി ഹണി റോസ്

കൊച്ചി: തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന നെഗറ്റീവ് ചർച്ചകൾക്കും ബോഡി ഷെയിമിങ്ങിനുമെതിരെ പ്രതികരണവുമായി നടി ഹണി റോസ്.സോഷ്യൽ മീഡിയയിൽ നേരിടുന്ന ട്രോളുകളെയും ബോഡി ഷെയിമിങ്ങിനേയും വിമർശിച്ചുകൊണ്ടാണ് നടി രംഗത്തെത്തിയത്.വസ്ത്രധാരണ രീതിയിയേക്കുറിച്ചുള്ള ട്രോളുകൾ കാണാറുണ്ടെന്നും ബോഡി ഷെയിമിങ്ങിന്റെ ഭയാനകമായ ഒരു വേർഷനാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നും ഹണി റോസ് പറഞ്ഞു.

താൻ 'ഇതൊന്നും സേർച്ച് ചെയ്ത് നോക്കാറില്ല.പക്ഷെ നമ്മുടെ മുമ്പിലേക്ക് ഇതെല്ലാം താനെ വരുമല്ലോ.തുടക്കത്തിൽ ഇതെല്ലാം വലിയ കാര്യമായാണ് എടുത്തത്.പിന്നീട് മനസിലായി ഇക്കാര്യത്തിൽ എന്ത് പ്രൂവ് ചെയ്യാനാണ് എന്ന്.എന്നാൽ ഇന്ന് തനിക്കെതിരെ ബോഡി ഷെയിമിങ്ങിന്റെ അങ്ങേയറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്.പലപ്പോഴും ഇതിനൊരു ഓപ്ഷൻ ഇല്ല. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകൾ തന്നെയാണ് ചിന്തിക്കേണ്ടതെന്നും ഹണി റോസ് പറഞ്ഞു.

എപ്പോഴും പോസിറ്റീവ് അന്തരീക്ഷത്തിൽ ജീവിക്കുന്നതാണ് നല്ലത്.ഇതൊക്കെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകൾ മാത്രം ചെയ്യുന്നതാണ്.അതല്ലാതെ എല്ലാവരും അങ്ങനെയാവണമെന്നില്ല.നമ്മുടെ ഫാമിലിയിൽ ഉള്ളവരോ സുഹൃത്തുക്കളോ ഇങ്ങനെ കമന്റ് ചെയ്യുന്നതായി താാൻ എവിടെയും കണ്ടിട്ടില്ല.

കമന്റ് ഇടുന്ന ആളുകൾ ചിലപ്പോൾ ഫേക്ക് അക്കൗണ്ടുകളായിരിക്കാം.നമ്മൾ പുറത്തിറങ്ങുമ്പോൾ അവിടെയും ഇവിടെയും ഇരുന്ന് വൃത്തികെട്ട കമന്റുകൾ പറയുന്ന ഒരു ഗ്രൂപ്പ് ആളുകളായിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത്.അതൊക്കെ അവസാനിക്കണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും പക്ഷെ എങ്ങനെ എന്നുള്ളത് തനിക്ക് അറിയില്ലെന്നും ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഹണി റോസ് വ്യക്തമാക്കി.