തിരുവനന്തപുരം: ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം റിലീസിന് എത്തിയത്. നിവിൻ പോളി, ജോജു ജോർജ്, നിമിഷ സജയൻ തുടങ്ങിയ വൻ താരനിരയിലാണ് ചിത്രം എത്തിയത്.എന്നാൽ പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയം കീഴടക്കിയത് പൂർണിമ ഇന്ദ്രജിത്തിന്റെ കഥാപാത്രമായിരുന്നു. നിവിൻ പോളിയുടെ ഉമ്മയുടെ കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇപ്പോൾ പൂർണിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭർത്താവും നടനുമായ ഇന്ദ്രജിത്ത്.

 
 
 
View this post on Instagram

A post shared by Indrajith Sukumaran (@indrajith_s)

 

പൂർണിമയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്നാണ് ഇന്ദ്രജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചത്. അവൾ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിൽ ചെറിയ കഥാപാത്രമാവാൻ കഴിഞ്ഞു. നിന്നെയോർത്ത് അഭിമാനിക്കുന്നു.ഉമ്മ.- ഇന്ദ്രജിത്ത് കുറിച്ചു. നിരവധി പേരാണ് പൂർണിമയുടെ പ്രകടനത്തെ പ്രശംസിച്ച് കമന്റു ചെയ്തിരിക്കുന്നത്. രഞ്ജിനി ജോസ്, അഭയ ഹിരൺമയി, ഇന്ദു എസ് എന്നിവരും പോസ്റ്റിനു താഴെ കമന്റുമായി എത്തി.

 1950കളിൽ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെക്കുറിച്ചുള്ള ചിത്രമാണിത്. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തിൽ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകർത്തുന്ന ചിത്രമാണ് 'തുറമുഖം'. ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് സമരങ്ങളും പ്രതിഷേധങ്ങളുമാണ്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം. കെ എം ചിദംബരം രചിച്ച നാടകത്തിന് തിരക്കഥാരൂപം സൃഷ്ടിച്ചത് മകൻ ഗോപൻ ചിദംബരമാണ്.