- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്ദവൈ കരഞ്ഞപ്പോൾ ചിരിച്ചത് ആഴ്വാർക്കടിയൻ നമ്പി; രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ ആർത്ത് വിളിച്ച് മലയാളത്തിന്റെ പ്രിയ താരങ്ങൾ; ചെപ്പോക്കിലെ മത്സരത്തെ ആവേശമാക്കി സിനിമാതാരങ്ങളുടെ സാന്നിദ്ധ്യം
ചെന്നൈ: ഓൺലൈൻ വ്യൂവർഷിപ്പിൽ റെക്കോർഡ് ഇടുകയായിരുന്നു ഇന്നലത്തെ ചെന്നൈ- രാജസ്ഥാൻ മത്സരം.മത്സരത്തിന്റെ അവസാന ഓവറുകളിൽ 2 കോടിയായിരുന്നു മത്സരത്തിന്റെ കാഴ്‌ച്ചക്കാർ.ഓൺലൈനിൽ മാത്രമല്ല ഗ്യാലറിയിലും വ്യത്യസ്തമായിരുന്നില്ല സ്ഥിതി.താരപ്രഭാവമായിരുന്നു ഇന്നലത്തെ മത്സരത്തിന്റെ മുഖ്യ ആകർഷണം.എം എസ് ധോണിയും രവീന്ദ്ര ജഡേജയും സഞ്ജു സാംസണും അശ്വിനും ബട്‌ലറുമെല്ലാം കളത്തിൽ പോരാടിയപ്പോൾ ഗാലറിയിലും നക്ഷത്ര തിളക്കങ്ങൾ ഉണ്ടായിരുന്നു.
തമിഴ് സിനിമ ലോകത്ത് നിന്നും തൃഷ, സതീഷ്, ലോകേഷ് കനകരാജ്, മേഖ ആകാശ് തുടങ്ങിയവരയാണ് ചെന്നൈ സൂപ്പർ കിങ്‌സിനെ പിന്തുണച്ച് എത്തിയത്.എന്നാൽ രാജസ്ഥാനെ പിന്തുണച്ച് മലയാളത്തിൽ നിന്ന് ബിജു മേനോൻ, ജയറാം, പാർവതി തുടങ്ങിയവരുമുണ്ടായിരുന്നു. മലയാളത്തിനും തമിഴിനും ഒരുപോലെ പ്രിയപ്പെട്ട ഐശ്വര്യ രാജേഷും ഇന്നലെ മത്സരം കാണാൻ എത്തിയിരുന്നു.
ചെന്നൈ തോറ്റപ്പോൾ തൃഷയുൾപ്പടെയുള്ള താരങ്ങൾ നിരാശരായിരുന്നു.വീഡിയോ ദൃശ്യങ്ങളിൽ നിരാശരായ താരങ്ങളെ കാണാമായിരുന്നു.എന്നാൽ സഞ്ജുവിന്റെ ടീം ജയിച്ചതോടെ മലയാള താരങ്ങൾ എല്ലാം തന്നെ ആഹ്ലാദത്തിലായി.അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട ത്രില്ലറിൽ മൂന്ന് റൺസിന്റെ വിജയമാണ് സഞ്ജുവും സംഘവും പേരിലാക്കിയത്. ചെപ്പോക്ക് ഇന്നലെ താരങ്ങളുടെ എണ്ണം കൊണ്ടും ആരാധകരെ ആവേശം കൊള്ളിച്ചു.
ചെപ്പോക്കിൽ മത്സരത്തിന്റെ ആവേശം അവസാന പന്തിലേക്ക് നീണ്ടപ്പോൾ മൂന്ന് റൺസിന്റെ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. സിഎസ്‌കെയ്ക്കായി ഡെവോൺ കോൺവെ(50) അർധ സെഞ്ചുറി നേടിയപ്പോൾ എം എസ് ധോണി(17 പന്തിൽ 32*), രവീന്ദ്ര ജഡേജ(15 പന്തിൽ 25*) എന്നിവരും തിളങ്ങി.
രാജസ്ഥാനായി രവിചന്ദ്ര അശ്വിനും യുസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റുകൾ വീതം നേടി. രാജസ്ഥാനായി അർധ സെഞ്ചുറിയോടെ ജോസ് ബട്‌ലർ(52) ഫോം തുടർന്നപ്പോൾ ദേവദത്ത് പടിക്കൽ(38), ഷിമ്രോൻ ഹെറ്റ്‌മെയർ(30) എന്നിവരും തിളങ്ങി. നായകൻ സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിൽ പുറത്തായത് നിരാശയായി.
മറുനാടന് മലയാളി ബ്യൂറോ