തിരുവനന്തപുരം: സ്വന്തം വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പൊലീസിന് കൈമാറാനുണ്ടോ? രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറിച്ചുള്ള വിവരങ്ങളും വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പൊലീസിനെ അറിയിക്കാവുന്നതാണ്. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ടെന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ കേരള പൊലീസ് അറിയിച്ചു. പോൽ ആപ്പിൽ വിവരങ്ങൾ കൈമാറുന്ന വിധവും കേരള പൊലീസ് കുറിപ്പിൽ വിവരിച്ചിട്ടുണ്ട്.

കേരള പൊലീസിന്റെ കുറിപ്പിന്റെ പൂർണരൂപം:

സ്വന്തം വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പൊലീസിന് കൈമാറാനുണ്ടോ? പൊലീസുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും നിങ്ങളുടെ വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പൊലീസിനെ അറിയിക്കാവുന്നതാണ്. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. '

ഇതിനായി പോൽ ആപ്പിലെ service എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം Share Information Anonymously എന്ന icon ക്ലിക്ക് ചെയ്ത് രഹസ്യവിവരം പൊലീസിന് കൈമാറാവുന്നതാണ്. കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം, ചിത്രങ്ങളടക്കം ആപ്പ് മുഖേന നൽകാം. ഇത്തരം പതിനായിരത്തോളം വിവരങ്ങളാണ് പൊലീസിനെ സഹായിക്കാനായി പൊതുജനങ്ങൾ ഇതുവരെ കൈമാറിയത്.
നമുക്ക് ചുറ്റും നടക്കുന്ന നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കുറിച്ചുള്ള രഹസ്യവിവരങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പൗരബോധമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്. കുറ്റകൃത്യങ്ങൾ തടയാനും ക്രമസമാധാനം നിലനിർത്താനും പൊലീസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്. അതിനായി പോൽ ആപ്പിലെ ഈ സൗകര്യം പരമാവധി വിനിയോഗിക്കാം.

പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്
https://play.google.com/store/apps/details...