- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ഉലകം;കാളിദാസിന് പിറന്നാൾ ആശംസകളുമായി കാമുകി; ആശംസ കാളിദാസിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ച്
കാളിദാസ് ജയറാമിന് പിറന്നാൾ ആശംസകളുമായി പ്രണയിനി തരിണി കലിംഗരായർ. കാളിദാസിനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു തരിണിയുടെ ആശംസ.
''എന്തെങ്കിലും കുഴപ്പിക്കുന്ന കാര്യങ്ങൾ എഴുതണമെന്നുണ്ട്. പക്ഷേ ഈ പ്രത്യേക ദിവസം നിന്നോട് കുറച്ച് മാന്യമായി ഇരിക്കാമെന്ന് വിചാരിക്കുന്നു. ഹാപ്പി ബർത്‌ഡേ കണ്ണാ. നീ എനിക്ക് അമൂല്യമാണ്. എല്ലാത്തിനും നന്ദി.''തരിണി കുറിച്ചു. എന്റെ ഉലകം എന്നായിരുന്നു കാളിദാസ്, തരിണിക്കു നൽകിയ മറുപടി.
കാളിദാസിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങൾ പങ്കുവച്ചാണ് ജയറാമും പാർവതിയും ആശംസകളറിയിച്ചത്. കുട്ടിക്കാലത്തെ ചിത്രങ്ങളായിരുന്നു സഹോദരി മാളവിക പങ്കുവച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story