- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാളിദാസിനെ ചേർത്തുപിടിച്ച് തരിണി; റൊമാന്റിക് ചിത്രം പങ്കുവെച്ച് കാളിദാസും; എന്റെ കുട്ടികളെന്ന് പാർവ്വതിയും 'ഹലോ ഹബീബീസ്' എന്ന് മാളവികയും; താരജോഡികൾക്ക് ആശംസകളുമായി ചലച്ചിത്ര ആരാധകരും ചലച്ചിത്ര താരങ്ങളും
ചെന്നൈ: ജയറാമിന്റേയും പാർവതിയുടേയും മകൻ കാളിദാസ് ജയറാം പ്രണയത്തിൽ. കാമുകിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് കാളിദാസ് പ്രണയം വെളിപ്പെടുത്തിയത്. മോഡലും 2021 മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. 22-കാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്.
ദുബായിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. കടലിന്റേയും രാത്രിവെളിച്ചങ്ങളുടേയും പശ്ചാത്തലത്തിൽ കാളിദാസിനെ ചേർത്തുപിടിച്ചിരിക്കുന്ന തരിണിയാണ് ചിത്രത്തിലുള്ളത്. ഹാർട്ട് ഇമോജിയാണ് കാളിദാസ് ഇതിന് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. ഒപ്പം തരിണിയോടൊപ്പമുള്ള ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയും പങ്കുവെച്ചിട്ടുണ്ട്.
ഈ ചിത്രത്തിന് താഴെ കാളിദാസിന്റെ സഹോദരി മാളവികയും അമ്മ പാർവതിയും ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ കമന്റുമായി എത്തി. 'ഹലോ ഹബീബീസ്' എന്നാണ് മാളവികയുടെ കമന്റ്. 'എന്റെ കുട്ടികൾ' എന്ന് പാർവതിയും പ്രതികരിച്ചു. നടിമാരായ കല്ല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, നമിത, നൈല ഉഷ, സഞ്ജന, ഗായത്രി ശങ്കർ എന്നിവരും ഇരുവർക്കും ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെ തരിണിയും കാളിദാസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു. 'എന്റെ ലോകം' എന്ന അർത്ഥത്തിലുള്ള വേൾഡ് ഇമോജിയോടെയാണ് തരിണി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ 'എന്റേത്' എന്ന് പാർവതി കമന്റ് ചെയ്തിട്ടുണ്ട്.
കാളിദാസ് നേരത്തെ പങ്കുവെച്ച ഓണാഘോഷ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ചിത്രത്തിൽ കാണുന്ന യുവതി ആരാണെന്നായിരുന്നു അന്ന് ആരാധകർ ഒന്നടങ്കം ചോദിച്ചത്. 'ഒരു മനോഹര ദിവസത്തിന്റെ ഓർമയ്ക്ക്' എന്ന കുറിപ്പോടെ തരുണിയും ആ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ