- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ആഗ്രഹിച്ചിരുന്നതു പോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതിൽ വലിയ സന്തോഷം; നിങ്ങളുടെയും അനുഗ്രഹം ഉണ്ടാകണം: സഹോദര ഭാര്യയെ കുറിച്ച് കല്യാണി പ്രിയദർശൻ
തിരുവനന്തപുരം: സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മകൻ സിദ്ധാർഥ് പ്രിയദർശന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ചെന്നൈയിലെ ഫ്‌ളാറ്റിൽ തീർത്തും സ്വകാര്യമായ ചടങ്ങിലാണ് വിവാഹം നടന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു താനും. ചന്തുവിന്റെ ഭാര്യ മെലനിയെ കുറിച്ചുള്ള കല്യാണി പ്രിയദർശന്റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതിൽ വലിയ സന്തോഷമുണ്ട് എന്നാണ് കല്യാണി കുറിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ഞങ്ങൾ എന്റെ സഹോദരന്റെ വിവാഹം വളരെ വിശിഷ്ടവും സ്വകാര്യമായ ചടങ്ങിൽ കുടുംബത്തോടൊപ്പം ആഘോഷിച്ചു. ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നതു പോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതിൽ വലിയ സന്തോഷവും ആഹ്ലാദവും ം ഉണ്ട്. നിങ്ങളുടെ അനുഗ്രഹം ഞങ്ങൾക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, കല്യാണി കുറിച്ചു.
ചെന്നൈയിലെ പുതിയ ഫ്ളാറ്റിൽ സ്വകാര്യമായി നടന്ന ചടങ്ങിൽ പ്രിയദർശനും ലിസിയും കല്ല്യാണി പ്രിയദർശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേർ മാത്രമാണ് പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ആയിരുന്നു വിവാഹം. വിഷ്വൽ എഫക്റ്റ്‌സ് സൂപ്പർവൈസറാണ് സിദ്ധാർഥ് പ്രിയദർശൻ. അമേരിക്കൻ സ്വദേശിയായ മെലനി എന്ന മെലിനും വിഎഫ്എക്‌സ് പ്രൊഡ്യൂസറാണ്.
പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വിഷ്വൽ എഫക്റ്റ്‌സ് സിദ്ധാർഥിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. അമേരിക്കയിൽ ഗ്രാഫിക്‌സ് കോഴ്‌സ് പൂർത്തിയാക്കിയതിനു ശേഷമാണ് സിദ്ധാർഥ് മരക്കാർ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചത്. മരക്കാറിന് ലഭിച്ച മൂന്ന് ദേശീയ പുരസ്‌കാരങ്ങളിൽ ഒന്ന് വിഷ്വൽ എഫക്റ്റ്‌സിനായിരുന്നു.
മറുനാടന് ഡെസ്ക്